കാസര്‍കോട്: സ്‌കൂളില്‍ നിന്നു വീട്ടിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ബൈക്കില്‍ ലിഫ്റ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നീര്‍ച്ചാല്‍, കുണ്ടിക്കാനയിലെ സല്‍മാന്‍ ഫാരിസ് അബ്ദുള്ള (23)യെ ആണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിനു മുന്നില്‍ നില്‍ക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പരാതിക്കാരനെ ബൈക്കിലെത്തിയ ആള്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്. കേസില്‍ മറ്റൊരു പ്രതി കൂടി ഉണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







