കോടോത്ത് പറമ്പില്‍ സൂക്ഷിച്ചിരുന്ന പവര്‍ ടില്ലറിന്റെ ഗിയര്‍ ബോക്‌സ് അഴിച്ചുകൊണ്ടുപോയി

കാസര്‍കോട്: പാട്ടത്തിനു എടുത്ത സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന പവര്‍ ടില്ലറിന്റെ ഗിയര്‍ ബോക്‌സ് അഴിച്ചു കൊണ്ടുപോയതായി പരാതി. ഉദയപുരം കോടോത്തെ നാലോന്ന്ക്കാട്ടില്‍ ഹൗസില്‍ തോമസ് മാത്യു നല്‍കിയ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 31നും ജൂലായ് ഒന്നിനും ഇടയ്ക്കുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അരലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
ഗിയര്‍ ബോക്‌സിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആരെങ്കിലും ആയിരിക്കും മോഷണം നടത്തിയതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page