അമേരിക്കയില്‍ ഇന്നു (ജുലൈ 7) മുതല്‍ എല്ലാ വിമാനയാത്രക്കാര്‍ക്കും ഷൂസ് ധരിച്ചു യാത്രചെയ്യാന്‍ അനുമതി

ഡാളസ്, ടെക്‌സസ്: സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനയാത്രക്കിടയില്‍ ഷൂസ് നീക്കം ചെയ്തിരിക്കണമെന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമ വ്യവസ്ഥ യു എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ നീക്കം ചെയ്തു.
ഇനി മുതല്‍ പ്രി-ചെക്ക് സ്റ്റാറ്റസ് പരിഗണിക്കാതെ എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടയില്‍ ഷൂസ് ധരിക്കാന്‍ അനുവാദമുണ്ടാവും. പരിഷ്‌കരിച്ച നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. 9/11 ഭീകരാക്രമണത്തെ തുടര്‍ന്നാണ് അമേരിക്കയിലെ വിമാനയാത്രക്ക് യാത്രക്കാര്‍ ഷൂസ് അഴിച്ചുമാറ്റണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്. 2001ല്‍ ഒരു അറ്റ്‌ലാന്റിക് വിമാനത്തില്‍ ഒരു യാത്രക്കാരന്‍ ഷൂസില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു ഷൂസ് നീക്കം ചെയ്യല്‍ നിയമം ഏര്‍പ്പെടുത്തിയത്. ഈ വ്യവസ്ഥ നീക്കം ചെയ്തതിനെ ദശലക്ഷക്കണക്കിനു വിമാനയാത്രക്കാര്‍ സ്വാഗതം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page