കാസര്‍കോട്: പെരിയ മണ്ഡലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സ്നേഹാദരവ് നടത്തി. സംസ്ഥാന ജയില്‍ ഉപദേശക സമിതി അംഗമായ ധന്യാ സുരേഷ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തങ്കമണി ടീച്ചര്‍, അക്രമക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച മണ്ഡലം കമ്മിറ്റി അംഗം ചന്ദ്രന് ആറംപ്പള്ളം എന്നിവര്‍ക്കാണ് സ്നേഹാദരവ് നല്‍കിയത്. മണ്ഡലം പ്രസിഡണ്ട് രാജന് അരീക്കര ആധ്യക്ഷം വഹിച്ചു. പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. രാമകൃഷ്ണന്, പഞ്ചായത്തംഗങ്ങൾ, തുടങ്ങിയവര്‍ സംബന്ധിച്ചു.







