പയ്യന്നൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
വളപ്പട്ടണം, പാപ്പിനിശ്ശേരി വെല്‍ഫയര്‍ സ്‌കൂളിനടുത്തുള്ള പള്ളിവളപ്പില്‍ ഹൗസില്‍ റാസിഖി (38)നെയാണ് വളപ്പട്ടണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയെ തിരുവനന്തപുരം, മലയിന്‍കീഴ് പൊലീസിനു കൈമാറി.
അറസ്റ്റിനാസ്പദമായസംഭവം ഇങ്ങിനെ- ‘സോഷ്യല്‍ മീഡിയ വഴിയാണ് റാസിഖ് മലയിന്‍കീഴ് സ്വദേശിനിയായ 37 കാരിയെ പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. ഇതോടെ പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയ റാസിഖ് മലയിന്‍കീഴിലെത്തി. യുവതിയെ നേരിൽ കണ്ട പ്രതിപല സ്ഥലങ്ങളിലേയ്ക്കും കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം റാസിഖ് വാഗ്ദാനങ്ങളില്‍ നിന്നു പിൻമാറുകയും മുങ്ങുകയുമായിരുന്നു.ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇക്കാര്യം മലയിന്‍കീഴ് പൊലീസ് വളപ്പട്ടണം സി ഐയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.’








