സഹകരണ ബാങ്കുകളുടെ നട്ടെല്ല് നിക്ഷേപ പിരിവുകാര്‍: സന്ദീപ് വാര്യര്‍ എം എല്‍ എ

നീലേശ്വരം:സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദൈനംദിന നിക്ഷേപ പിരിവുക്കാര്‍ ഓരോ ബാങ്കിന്റെയും നട്ടെല്ലാണെന്ന് സന്ദീപ് വാര്യര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എന്നാല്‍ അത്തരം ജോലിക്കാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടോ എന്ന് സംശയമാണെന്നു അദ്ദേഹം കൂട്ടി ച്ചേ ര്‍ത്തു.ദൈനംദിന നിക്ഷേപപിരിവുക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സി ബി ഡി സി എ ജില്ല സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സഹകരണ മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ടെന്നും ആ മാറ്റങ്ങളില്‍ നിക്ഷേപപിരിവുക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നേടുയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും എം എല്‍ എ പറഞ്ഞു.ജില്ലാ പ്രസിഡന്റ് സരിജ ബാബു അധ്യക്ഷത വഹിച്ചു.വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ഏറുവാട്ട് മോഹനന്‍, ഇ ഷജീര്‍,ഫസല്‍ മൂന്നാംകടവ്, ശശി കണ്ണൂര്‍, കെ കെ അഷ്റഫ്, രാജീവന്‍ നീലേശ്വരം, രാജീവന്‍ വെള്ളിക്കോത്ത്, ശ്രീജ കെ എം പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page