കാസര്‍കോട്: ആധാര്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യാനാണെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ നെക്രാജെ, ബീജന്തടുക്കയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശ്രേയ (21)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് സഹോദരന് നല്കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്നലെ (ബുധന്‍) രാവിലെയാണ് ശ്രേയ ആധാര്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ പോകുന്നുവെന്നു പറഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ നിന്നു ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.







