ഇടുക്കി: കുടുംബകലഹത്തെ തുടര്‍ന്ന് യുവാവ് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി എസ്റ്റേറ്റ് ലയത്തിലാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. പ്രിയങ്ക (30), മാതാവ് നേശം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സാരമായി പരിക്കേറ്റ നിലയില്‍ പ്രിയങ്കയുടെ പിതാവ് ഇസ്രായേലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റു ചെയ്തു.
വിദേശത്തു ജോലി ചെയ്യുന്ന പ്രിയങ്ക ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രി മദ്യ ലഹരിയിലായിരുന്ന പ്രിന്‍സ് ഭാര്യയെയും മാതാവിനെയും വെട്ടിക്കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇസ്രയേലിനു വെട്ടേറ്റത്. കുടുംബ പ്രശ്നമാണ് ഇരു കൊലപാതകത്തിനു ഇടയായതെന്നു പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.








