കനത്ത മഴ: തിരുവനന്തപുരത്ത് റെയില്‍വെ ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു വീണു; ട്രെയിന്‍ എഞ്ചിന്‍പാളം തെറ്റി, നിരവധി ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം: പാറശാലയില്‍ റെയില്‍വെ ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ബിലാസ്പൂര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു വീണത്. തൊട്ടു പിന്നാലെ എത്തിയ ട്രെയിനിന്റെ എഞ്ചിന്റെ നാലു വീലുകള്‍ പാലം തെറ്റുകയായിരുന്നു. ആർക്കും പരിക്കില്ല. കനത്ത മഴയാണ് മണ്ണിടിച്ചിലിനു കാരണമായത്. മണ്ണു നീക്കാനുള്ള ശ്രമം തുടരുന്നു. അപകടത്തെ തുടര്‍ന്ന് മൂന്നു ട്രെയിനുകള്‍ പിടിച്ചിട്ടു. താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍, മധുരൈ-പുനലൂര്‍ എക്‌സ്പ്രസ്, താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page