കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഏകാധിപത്യം നടത്തുന്നുവെന്ന് ആരോപിച്ച് ബി ജെ പി കൗണ്‍സിലര്‍മാര്‍ സത്യാഗ്രഹം തുടങ്ങി. ചെയര്‍പേഴ്സന്റെ ചേംബറിനു മുന്നിലാണ് അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയത്.
കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാതെയുള്ള നടപടി അവസാനിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ ഗുരുപ്രസാദ് പ്രഭു, കെ ആര് ഹരീഷ്, രവീന്ദ്ര പൂജാരി, ശ്രുതി വികാസ്, ദിവ്യ സന്ദീപ്, ശാരദ ജെ പിനഗര്, സുധാറാണി, രാജേഷ് അമെയ്, മധുകര, അരുണ്‍കുമാര്‍ ഷെട്ടി, രാമകൃഷ്ണ ഹൊള്ള, രേഷ്മ ആര് എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്.







