കാട്മാണ്ഡു: നേപ്പാളില്‍ ഇന്നു വീണ്ടുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ 40 വോളം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ഒരു ജലവൈദ്യുത പദ്ധതിക്കു കേടുപാടു സംഭവിച്ചു.
തൃശൂലി നദിയുടെ പോഷക നദിയെ ബുധിഗണ്ഡകിയില്‍ ജലനിരപ്പുയരുകയും ഗൂര്‍ഖ ജില്ലയിലെ ചുമ്‌നുബ്രി ഗ്രാമത്തില്‍ മിന്നല്‍ പ്രളയം അനുഭവപ്പെടുകയുമായിരുന്നു. മിന്നല്‍ പ്രളയത്തിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.








