പുത്തൂർ: നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിക്കു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പുത്തൂരിലെ ഒരു കോളേജില്‍ ഒന്നാം വര്‍ഷ പി യു സി വിദ്യാര്‍ത്ഥിയായ അശ്വിന് ജോജോ ജോര്‍ജ്ജാ(16)ണ് മരിച്ചത്. ഇന്നു (വ്യാഴം) പുലര്‍ച്ചെ നെല്ലിയാടി ദേശീയപാതയിലെ കര്ബസങ്കയ്ക്കു സമീപത്താണ് അപകടം. നെല്ലിയാടിയിലെ പ്രമുഖ ഹോട്ടലായ ‘ഫ്ളവേഴ്സ്’ ഉടമ ജോജോ ടി ജോര്‍ജ്ജിന്റെ മകനാണ് അശ്വിന്.








