കാസര്‍കോട്: മക്കളെ കൂടെ അയക്കില്ലെന്നു പറഞ്ഞ വിരോധത്തില്‍ ജോലി സ്ഥലത്തു കയറി ഭാര്യയെ ആക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു റിമാന്റിലാക്കി. കാസര്‍കോട്ടെ മുഹമ്മദ് ആസിഫിനെയാണ് രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തത്.
ബംബ്രാണയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എസ് ഷമീമ (32)യുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി. പെര്‍വാഡിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പെട്രോള്‍ പമ്പിലെത്തിയ ഭര്‍ത്താവ് മുഹമ്മദ് ആസിഫ് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയത കേസില്‍ പറയുന്നു.







