ബോട്ടില്‍ വച്ച് പപ്പടം കാച്ചുന്നതിനിടയില്‍ തിളയ്ക്കുന്ന എണ്ണയില്‍ വീണ യുവാവ് മരിച്ചു

മംഗ്‌ളൂരു: പുറംകടലില്‍ ബോട്ടില്‍ വച്ച് പപ്പടം കാച്ചുന്നതിനിടയില്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. അങ്കോല, ബെലമ്പേര്‍ സ്വദേശിയായ നവീന്‍ ഗോവിന്ദ (23)യാണ് മരിച്ചത്. മല്‍പ്പയിലെ ഒരു മത്സ്യബന്ധന ബോട്ടില്‍ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു നവീന്‍. ആഗസ്ത് 26ന് പുറം കടലിലേക്ക് മത്സ്യബന്ധനത്തിനു പോയ സമയത്തായിരുന്നു അപകടം. ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് എണ്ണ തിളപ്പിച്ച് പപ്പടം കാച്ചുകയായിരുന്നു നവീന്‍. ഈ സമയത്ത് ബോട്ട് ഉലഞ്ഞപ്പോള്‍ ബാലന്‍സ് തെറ്റിയ നവീന്‍ എണ്ണച്ചട്ടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ബോട്ടില്‍ …

പെര്‍ളടുക്കത്ത് യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവം ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയതിനു പിന്നാലെ

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളടുക്കത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, ഗദഗ ജില്ലയിലെ സുഹ്്‌നഹള്ളി സ്വദേശിയും കൊളത്തൂര്‍, ചാപ്പനടുക്കത്ത് താമസക്കാരനുമായ ദേവേന്ദ്ര (44)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പെര്‍ളടുക്കത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിനു സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സിനു മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്. ചെരിഞ്ഞു കിടന്ന നിലയിലായിരുന്നു മൃതദേഹം. വര്‍ഷങ്ങളായി ചാപ്പനടുക്കത്ത് താമസിക്കുന്ന ദേവേന്ദ്ര മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്നു മക്കളും കൂടെ താമസിച്ചിരുന്നു. ഏതാനും ദിവസം …

ഛന്ദോഗ്യോപനിഷത് മന്ത്രം ഏഴ്

സ ഏഷോണി മൈതദാത്മ്യമിദം സര്‍വ്വംതത്സത്യം സ ആത്മ തത്ത്വമസി ശ്വേത കേതോ ഇതി.ഭൂയ ഏവ മാ ഭഗവന്‍ വിജ്ഞാപയിതു ഇതി,തഥാ സോമ്യേതി ഹേവാച.സാരം: യാതൊരു സൂക്ഷ്മ വസ്തുവില്‍ നിന്നാണോ ഈ പ്രപഞ്ചം മുഴുവന്‍ ഉണ്ടായിരിക്കുന്നത്, അതു തന്നെയാണ് എല്ലാത്തിന്റെയും മൂലകാരണമായിരിക്കുന്നത്. അതു മാത്രമാണ് സത്യം. അതു തന്നെയാണ് എല്ലാത്തിന്റെയും ആത്മാവായിരിക്കുന്നതും. അല്ലയോ ശ്വേതകേതോ ആ സത്യം നീ തന്നെയാകുന്നു എന്ന് ഉദ്ദാലകന്‍ പറഞ്ഞു. അപ്പോള്‍ ശ്വേതകേതു പിതാവിനോട് പറഞ്ഞു ”അങ്ങ് അല്‍പം കൂടി അത് വ്യക്തമാക്കിത്തരണം: അപ്പോള്‍ …

അർജുന് കാസർകോട് ജില്ലയുടെ അന്ത്യോപചാരം : ജില്ലാ കളക്ടറും പൊലീസ് ചീഫും പുഷ്പചക്രം അർപ്പിച്ചു

കാസര്‍കോട്: കര്‍ണാടക ഷിരൂര്‍ ഗംഗാവലി പുഴയില്‍ മരിച്ച അര്‍ജുനു ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് ജില്ല അന്തിമോപചാരമര്‍പ്പിച്ചു. കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍ നിന്നു ഇന്നലെ വൈകിട്ട് അര്‍ജുന്റെ മൃതദേഹവുമായി ജന്മനാടായ കോഴിക്കോട്ടേക്കു പുറപ്പെട്ട ആംബുലന്‍സ് പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് ചീഫ് ഡി.ശില്‍പ്പ എന്നിവര്‍ അര്‍ജുന്റെ മുതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പുതിയ ബസ് സ്റ്റാന്റില്‍ കാത്തു നിന്ന വന്‍ ജനകൂട്ടം അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തോടൊപ്പം ആംബുലന്‍സിലുണ്ടായിരുന്ന അര്‍ജുന്റ …

യുവതിയും മക്കളും കുളത്തില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: യുവതിയെയും രണ്ടു മക്കളെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുംകൂര്‍, മധുഗിരി, സിദ്ധാപുരത്തെ ഹസീന (25), മക്കളായ അനീമ (8), അല്‍മിസ (2) എന്നിവരാണ് മരിച്ചത്. മക്കളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ഹസീനയും കുളത്തില്‍ ചാടുകയായിരുന്നുവെന്നു സംശയിക്കുന്നു. കുടുംബപ്രശ്‌നങ്ങളായിരിക്കാം സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു.

തല്‍ക്കാലത്തേക്ക് നല്‍കിയ മൊബൈല്‍ഫോണ്‍ തിരികെ ചോദിച്ച യുവാവിനെ അടിച്ചുകൊന്നു; പ്രതി കോഴിക്കോട്ട് അറസ്റ്റില്‍

മംഗ്‌ളൂരു: തല്‍ക്കാലത്തേക്കു നല്‍കിയ മൊബൈല്‍ ഫോണ്‍ തിരികെ ചോദിച്ച വിരോധത്തില്‍ യുവാവിനെ വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പണമ്പൂര്‍, ഛോട്ടാബങ്കറെയിലെ ധര്‍മ്മരാജ് സുവര്‍ണ്ണ (50) യെ ആണ് പണമ്പൂര്‍ പൊലീസ് കോഴിക്കോട്, ചോമ്പാലയിലെ ഒളികേന്ദ്രത്തില്‍ നിന്നു അറസ്റ്റു ചെയ്തത്.സെപ്തംബര്‍ 25ന് ആണ് കേസിനാസ്പദമായ സംഭവം. ബാഗല്‍കോട്ട, മുത്തുബസവരാജ് എന്ന പുതുക്കപ്പ (39)യാണ് കൊല്ലപ്പെട്ടത്. ബസവരാജ് തന്റെ മൊബൈല്‍ഫോണ്‍ തല്‍ക്കാലത്തേക്ക് ധര്‍മ്മരാജ് സുവര്‍ണ്ണയ്ക്കു കൈമാറിയിരുന്നു. ഫോണ്‍ തിരികെ ചോദിച്ച വിരോധത്തില്‍ അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. …

കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം തടാകത്തില്‍

കൊല്ലം: കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളിയില്‍ നിന്നു കാണാതായ കൊല്ലം, മൈലോട് സ്വദേശിനി ദേവനന്ദ(17), അമ്പലംകുന്ന് സ്വദേശിനി ഷെബിന്‍(17) എന്നിവരുടെ മൃതദേഹങ്ങളാണ് ശാസ്താം കോട്ട കായലില്‍ കാണപ്പെട്ടത്. ഇരുവരെയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്‌കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ ബലി നല്‍കി; അധ്യാപകര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ലക്‌നൗ: സ്‌കൂളിന് അഭിവൃദ്ധിയുണ്ടാകുന്നതിനു വേണ്ടി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലി നല്‍കി. അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ്, രസഗവാനിലെ ഡി.എല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സെപ്തംബര്‍ 22ന് ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേല്‍ ആണ് കേസിലെ പ്രധാനപ്രതി. ഇയാള്‍ ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നുവെന്നു പറയുന്നു. സ്‌കൂളിനു അഭിവൃദ്ധിയുണ്ടാകാന്‍ വിദ്യാര്‍ത്ഥിയെ ബലി നല്‍കണമെന്നു മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയായിരുന്നുവത്രെ.സ്‌കൂളിനു പുറത്തുള്ള കുഴല്‍കിണറിനു സമീപത്തുവച്ച് വിദ്യാര്‍ത്ഥിയെ ബലി …

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി; സ്‌കൂള്‍ ബാഗ് കിണറ്റിന്‍ കരയില്‍ കണ്ടെത്തി, കണ്ണീരോടെ നാട്

കാസര്‍കോട്: മരിച്ച നിലയില്‍ കിണറ്റില്‍ കാണപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബേഡകം എസ്.ഐ അരവിന്ദന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയത്.കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ബേഡഡുക്ക, കാമലം തെക്കേക്കരയിലെ അശ്വതി (17)യെ ഇന്നലെ രാത്രിയോടെയാണ് വീടിനു സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് …

വീണ്ടും തുറന്നടിച്ച് അന്‍വര്‍; ആരോപണങ്ങളെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം, ഹൈക്കോടതിയെ സമീപിക്കും, കേരളം വലിയ വിപത്തിലേയ്ക്ക് നീങ്ങുന്നു, രാഷ്ട്രീയക്കാരെല്ലാം ഒറ്റക്കെട്ട്, പ്രതീക്ഷ കോടതിയില്‍ മാത്രം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും തുറന്നടിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. വ്യാഴാഴ്ച താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കല്ല മുഖ്യമന്ത്രി ഇന്നു രാവിലെ മറുപടി പറഞ്ഞതെന്നു വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. ഈ ആവശ്യമുന്നയിച്ച് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയില്‍ ഇനി ഒരു പ്രതീക്ഷയുമില്ല. കോടതികളില്‍ മാത്രമാണ് വിശ്വാസം. തനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കട്ടെ. എം.എല്‍.എ ആയതിനു ശേഷം സര്‍ക്കാര്‍ ചെലവില്‍ ഒരു പാരസെറ്റമോള്‍ ഗുളിക പോലും …

ഗള്‍ഫുകാരന്റെ ഭാര്യയെ കാണാതായി; കിടപ്പുമുറിയിലെ അലമാരയ്ക്കകത്തു കണ്ട യുവാവിനൊപ്പം പോയതായി സംശയം

കാസര്‍കോട്: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗള്‍ഫുകാരന്റെ ഭാര്യയും ഒരു കുട്ടിയുടെ മാതാവുമായ 23കാരി കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ചയാണ് യുവതി ഒളിച്ചോടിയതായി വ്യക്തമാക്കുന്ന പരാതി പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ബാഗുമായി യുവതി വീട്ടില്‍ നിന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുടെ കിടപ്പുമുറിയില്‍ ഒരു മാസം മുമ്പ് നാടകീയ സംഭവങ്ങളാണ് നടന്നത്. മുറിയില്‍ നിന്ന് പട്ടാപ്പകല്‍ അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ യുവതിയോട് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒന്നുമില്ലെന്നാണ് …

കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മുക്കുപണ്ട തട്ടിപ്പ്; പിന്നില്‍ വന്‍ ശൃംഖലയെന്ന് സൂചന, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചീമേനി പൊലീസ് മുക്കുപണ്ട തട്ടിപ്പിനു അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിന്റെ ആറങ്ങാടി പ്രഭാത-സായാഹ്നശാഖകള്‍, ഹെഡ് ഓഫീസ് എന്നിവിടങ്ങളില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 5.25 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അഷ്‌റഫ്, ബാബു പനങ്കാവ്, മുഹമ്മദ് റയീസ് എന്നിവരുടെ പേരിലാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി തട്ടിപ്പു നടത്തിയത്. ബാങ്ക് അധികൃതര്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.നീലേശ്വരത്തും സമാന കേസ് രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം …

അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി; ആരോപണം പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നണിക്കും എതിരെന്ന് പിണറായി

ന്യൂദെല്‍ഹി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട രാഷ്ട്രീയ ആരോപണങ്ങളില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂദെല്‍ഹിയില്‍ എത്തിയ അദ്ദേഹം ആകസ്മികമായാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നു. നേരത്തെ സംശയിച്ച പോലെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ പാര്‍ട്ടിക്കും ഇടതു മുന്നണിക്കും സര്‍ക്കാരിനും എതിരെയാണ്. അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളാണ് അന്‍വര്‍ നടത്തിയത്-മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ആരോപണങ്ങളെ കുറിച്ച് പിന്നീട് വിശദമായി പറയാം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തീരുമാനിച്ച അന്വേഷണങ്ങള്‍ തുടരും-മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച …

ഒരു നിമിഷം തരൂ നിന്നിലലിയാന്‍, ഒരു യുഗം തരൂ നിന്നെയറിയാന്‍

എത്ര അര്‍ത്ഥവത്താണല്ലേ ഈ വരികള്‍. കേള്‍ക്കുമ്പോള്‍ തന്നെയറിയാം, എഴുതിയത് സ്ത്രീകളെക്കുറിച്ചാണ്.പറഞ്ഞത് പോലെ തന്നെ അവരെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും എന്റെ ജീവിതയാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ ചുരുക്കം ചില സ്ത്രീകളുടെയൊക്കെ കഴിവുകള്‍ പലതും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കണ്ടെത്തല്‍ അല്‍പം പ്രയാസമാണെങ്കിലും, ചുഴിഞ്ഞ് അന്വേഷിച്ചാല്‍ ആ കഴിവുകളുടെ ചുരുള്‍ നിവര്‍ത്താനാവും. പല സ്ത്രീകളും അവര്‍ക്ക് നേട്ടമുണ്ടാകാനുള്ള സമീപനമാണ് സാധാരണയായി സ്വീകരിക്കുക.പിന്നെ സ്‌നേഹത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി, സമ്പത്തിന് വേണ്ടി, പേരിനു വേണ്ടി, സുഖത്തിന് വേണ്ടിയൊക്കെ അവര്‍ …

റോഡിലെ കുഴി: ഉദുമയില്‍ യുവാക്കള്‍ കൂട്ടക്കരച്ചില്‍ നടത്തി; ഒറ്റക്കാലില്‍ നിന്നു സമരം ചെയ്ത് യോഗാധ്യാപകന്‍

കാസര്‍കോട്: റോഡിലെ കുഴി കാരണം ഉദുമ, പള്ളത്ത് അപകടങ്ങള്‍ പതിവായി. അധികൃതര്‍ നടപടിയെടുക്കാത്തതാണ് അപകടത്തിനു ഇടയാക്കുന്നതെന്നു ആരോപിച്ചു ഒരു കൂട്ടം യുവാക്കള്‍ റോഡിലെ കുഴിക്ക് സമീപത്തു നിന്നു ഒന്നിച്ചു അലറിക്കരഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് വ്യത്യസ്തമായ സമരം ഉദുമ, പളളത്തു നടന്നത്. ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കെ.എസ്.ടി.പി റോഡിലെ കലുങ്ക് തകര്‍ന്നു കിടക്കുകയാണ്. ഇതു കാരണം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയും കാര്‍ കുഴിയിലേക്ക് വീണു സമീപത്തെ കാര്‍ ഷോറൂമിലേക്ക് പാഞ്ഞു കയറി അപകടം …

കള്‍വര്‍ട്ട് കുഴിയില്‍ വീണ കാര്‍ നിയന്ത്രണം തെറ്റി ഷോറൂമിലേയ്ക്ക് പാഞ്ഞു കയറി; വില്‍പ്പനയ്ക്കു വച്ച നാലു കാറുകള്‍ തകര്‍ന്നു

കാസര്‍കോട്: ഉദുമ, പള്ളത്ത് നിയന്ത്രണം തെറ്റിയ കാര്‍, കാര്‍ ഷോറൂമിലേയ്ക്ക് പാഞ്ഞു കയറിയതിനെ തുടര്‍ന്നു കാറിലുണ്ടായിരുന്ന കര്‍ണ്ണാടക സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന നാലു കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. പാക്യാര സ്വദേശി പ്രവീണിന്റെ ഉടമസ്ഥതയില്‍ ഉദുമ, പള്ളത്ത് പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമിലേയ്ക്കാണ് കാര്‍ പാഞ്ഞു കയറിയത്. ഉദുമ പഞ്ചായത്ത് ഓഫീസിനു സമീപത്ത് തകര്‍ന്നു കിടക്കുന്ന കുഴിയില്‍ വീണാണ് കാര്‍ നിയന്ത്രണം വിട്ടത്. അപകടം പുലര്‍ച്ചെ ആയതിനാലാണ് …

ഇരിയണ്ണിയില്‍ കൂടുവയ്ക്കാന്‍ ശ്രമം തുടരുന്നു; ബിരിക്കുളത്തും പുലിയിറങ്ങി, വീഡിയോ വൈറലായി

കാസര്‍കോട്: ഇരിയണ്ണിയില്‍ ഭീതി പരത്തിയ പുലിയെ കൂടുവച്ചു പിടിക്കാനുള്ള വനപാലകരുടെ ശ്രമം ആരംഭിച്ചതിനു പിന്നാലെ കിനാനൂര്‍-കരിന്തളത്തും പുലിയിറങ്ങിയതായി സംശയം. കരിന്തളം, ചോയ്യങ്കോട്, കക്കോലില്‍ പുലി പട്ടാപ്പകല്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. കക്കോലിലെ പാറപുറത്തുള്ള പള്ളത്തിനു സമീപത്തു കൂടി പുലി നടന്നു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വ്യാഴാഴ്ച രാവിലെയോടെ ഇതുവഴി പോയ ജിഷ്ണു എന്നയാളാണ് പുലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. വിവരം പരന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

മാഹിയില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ ഡീസല്‍ കടത്ത്; തടയാന്‍ ശ്രമിച്ച ജി.എസ്.ടി ഉദ്യോഗസ്ഥരെ ലോറി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കണ്ണൂര്‍: മാഹിയില്‍ നിന്നു നികുതി വെട്ടിച്ച് ഡീസല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കാറില്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ചൊക്ലിക്കടുത്തെ കരിയാടാണ് സംഭവം. ജി.എസ്.ടി.യുടെ തലശ്ശേരി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറില്‍ ഡീസല്‍ കടത്തിനുപയോഗിച്ച കണ്ടെയ്‌നര്‍ ലോറിയിടിച്ചാണ് അക്രമം നടത്തിയത്.കണ്ടെയ്‌നര്‍ ലോറിയില്‍ മാഹിയില്‍ നിന്നു ഡീസല്‍ കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. ബൊലേറോ വാഹനത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ കരിയാട് റോഡരുകില്‍ …