ഉരുള്‍പൊട്ടലോ മലവെള്ളപ്പാച്ചിലോ? പെരിയയില്‍ വന്‍ നാശനഷ്ടം
കാസര്‍കോട്: പെരിയ വില്ലേജിലെ മൂന്നാം കടവ് കൂവാരയില്‍ വന്‍ മഴവെള്ളപ്പാച്ചില്‍. ഏക്കര്‍കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. രണ്ടു കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. ഒരു കുളവും ഇടിഞ്ഞു. ഉരുള്‍പ്പൊട്ടലിന് സമാനമായ കാഴ്ചകളാണ് കൂവാരയില്‍ ഉള്ളത്. കുന്നിന്‍ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴ്ന്ന് വെള്ളത്തോടൊപ്പം താഴേ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. സംഭവത്തെ മലവെള്ളപ്പാച്ചില്‍ എന്നാണ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. ശാരദ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 47 വാഴ, 43 കവുങ്ങ്, 12 തെങ്ങുകള്‍ എന്നിവ ഒലിച്ചുപോയി. ചോയിച്ചിയുടെ ഉടമസ്ഥതയിലുള്ള കിണറും ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളവും …
Read more “ഉരുള്‍പൊട്ടലോ മലവെള്ളപ്പാച്ചിലോ? പെരിയയില്‍ വന്‍ നാശനഷ്ടം”