ജിമ്മില്‍ നിന്നിറങ്ങിയ യുവാവിന്റെ തലയില്‍ ചുറ്റിക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു; ഹെല്‍മറ്റ് ധരിച്ചെത്തിയ ആളെ പൊലീസ് തിരയുന്നു
തൃശൂര്‍: ജിമ്മില്‍ നിന്നിറങ്ങിയ യുവാവിന്റെ തലയില്‍ ചുറ്റിക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കൂരില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തില്‍ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിന് (37) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡേവിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ നിന്നിറങ്ങിയ ബിനസിനെ ഹെല്‍മറ്റ് ധരിച്ച് പുറകില്‍ നിന്ന് വന്ന ആള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. ബോധം നഷ്ടപ്പെട്ട് നിലത്ത് വീണ യുവാവിന്റെ തലയില്‍ വീണ്ടും …