എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

തിരുവനന്തപുരം: 2025 – 26 വർഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം പേര്‍ വിജയിച്ചു. 4,17,497 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഇവരിൽ 30514 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസിനു അര്‍ഹരായതായി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിളി മേരി ജോസഫ് ഫലം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.

വിജയിച്ചവരില്‍ 30,154 പേര്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. ഇവരില്‍ 20,771 പേര്‍ പെണ്‍കുട്ടികളും 9.743 ആണ്‍ കുട്ടികളുമാണ്. ഫലങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം 3.30മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്നു ലഭിക്കും. ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പരിലും ഫലം ലഭിക്കും. ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും.

എസ് എസ് എല്‍ സി ഫലം ഒറ്റനോട്ടത്തില്‍: ആകെ അപേക്ഷ നല്‍കിയവര്‍ 414531. പരീക്ഷ എഴുതാത്തവര്‍ 241. പരീക്ഷ എഴുതിയവര്‍ 414290. ഫുള്‍ എ പ്ലസ് നേടിയവര്‍ 30514. എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടിയവര്‍ 53686. എല്ലാ വിഷയത്തിലും ബി പ്ലസ് നേടിയവര്‍ 88437. എല്ലാ വിഷയങ്ങളിലും ബി ഗ്രേഡ് നേടിയവര്‍ 139250. എല്ലാവിഷയങ്ങളിലും സി പ്ലസ് നേടിയവര്‍ 215120. എല്ലാ വിഷയങ്ങളിലും സി ഗ്രേഡ് നേടിയവര്‍ 322329. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഇത്തവണ 5951 ആണ്‍കുട്ടികളും 5447 പെണ്‍കുട്ടികളും പരീക്ഷയെഴുതി. ഇവരില്‍ 5883 ആണ്‍കുട്ടികളും 5421 പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 99.18ശതമാനം പേരാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 4673 ആണ്‍കുട്ടികളും 4456 പെണ്‍കുട്ടികളും പരീക്ഷയെഴുതി. ഇവരില്‍ 4664 ആണ്‍കുട്ടികളും 4450 പെണ്‍കുട്ടികളും വിജയം നേടി. 99.84 ആണ് വിജയശതമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page