കണ്ണൂര്‍: ഗുഡ് സ് ഓട്ടോ മറിഞ്ഞ് തമിഴ് നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ മരുതായിയില്‍ ഇന്ന് രാവിലെ നടന്ന അപകടത്തില്‍ തമിഴ് നാട് സ്വദേശി മഹാദേവന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹാദേവനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.







