ചെന്നിത്തല ജ്യേഷ്ഠ സഹോദരന്‍; തങ്ങള്‍ക്കിടയില്‍ ഉപാധിയോ തര്‍ക്കമോ ഇല്ലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12.40 ന് ആണ് സന്ദര്‍ശനം. ജോസഫ് വാഴക്കന്‍, വി.ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നീ എംഎല്‍എമാരും രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു.

താന്‍ എപ്പോഴും വരുന്ന വീടാണ് ഇതെന്നും കുട്ടിക്കാലത്ത് തന്നെയുള്ള ബന്ധമാണ് ഈ വീടുമായെന്നും ഇത് തന്റെ കൂടി വീടാണെന്നും സതീശന്‍ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ തര്‍ക്കമോ ഉപാധിയോ ഒന്നുമില്ല. രമേശ് ചെന്നിത്തല തനിക്ക് ജ്യേഷ്ഠനെ പോലെ. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയായി കണ്ടാല്‍ മതി എന്നും സതീശന്‍ പറഞ്ഞു. ഇതിനെ രമേശ് ചെന്നിത്തലയും അനുകൂലിച്ചു. ഒരു പുതിയ തുടക്കം കുറിക്കുമ്പോള്‍ ജ്യേഷ്ഠ സഹോദരന്‍ എന്നനിലയില്‍ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും സതീശന്‍ പറഞ്ഞു.മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ച് ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേതാക്കളുടെ മറുപടി.

സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് പറഞ്ഞ ചെന്നിത്തല ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു. നല്ലരീതിയില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page