മുഹമ്മദ് റിയാസ് ജയിച്ചാല്‍ താന്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ചു കമ്മലിട്ടു നടക്കും: അന്‍വര്‍
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരില്‍ ജയിച്ചാല്‍ താന്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ചു കമ്മലിട്ടു നടക്കുമെന്നു അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ പി വി അന്‍വര്‍ പറഞ്ഞു. വോട്ടെണ്ണലിനു ശേഷം തോറ്റെന്നുറപ്പായാല്‍ മന്ത്രി മുഹമ്മദ് റിയാസ് മൊട്ടയടിച്ചു കമ്മലിട്ടു നടക്കാന്‍ തയ്യാറാവുമോ എന്ന് അന്‍വര്‍ ആരാഞ്ഞു.ബേപ്പൂരില്‍ 65,000 ലധികം വോട്ട് റിയാസിനു കിട്ടില്ലെന്നു പി വി അന്‍വര്‍ ഉറപ്പിച്ചു പറഞ്ഞു. തനിക്കെതിരെ വ്യക്തി ഹത്യ നടത്തിയെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞു നടക്കുന്നത്. പൊതുമരാമത്തു വകുപ്പിലടക്കം അഴിമതി നടന്നെന്നും പറഞ്ഞ …