മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിയുക്ത മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ പൊതു കാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് വി ഡി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ , കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുന്‍കൂട്ടി അറിയിച്ച ശേഷമാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയുടെ വാടക വീട്ടില്‍ എത്തിയത്. വി ഡിയെ മുഖ്യമന്ത്രിയും ഭാര്യയും വീട്ടിനു വെളിയിലെത്തി സ്വീകരിച്ചു. ചായ കുടിച്ച ശേഷം ഇരുവരും അല്‍പ്പനേരം സംസാരിച്ചു. തുടര്‍ന്ന് രണ്ടുപേരും പുറത്തേയ്ക്ക് വന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് എത്തിയതെന്നു വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന്റെ പൊതു വികസനത്തിനു വേണ്ടി ഒപ്പം നില്‍ക്കുമെന്ന് വി ഡി പ്രതികരിച്ചു. ഇടതു സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ തുടരുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ വി ഡി തയ്യാറായില്ല. പറ്റാവുന്ന പദ്ധതികളൊക്കെ തുടരുമെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page