പുഴക്കരയിൽ കഞ്ചാവ് ചെടി; എക്സൈസ് എത്തി പിഴുതെടുത്തു

കണ്ണൂര്‍: പുഴക്കരയോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. എടക്കാട് അവേര പുഴക്കരയോടു ചേര്‍ന്നാണ് 285 മീറ്റര്‍ നീളവും 50 ശാഖകള്‍ ഉള്ളതുമായ കഞ്ചാവ് ചെടി കണ്ടെത്തിയത്. ആരാണ് ഇത് ഇവിടെ നട്ടതെന്ന് വ്യക്തമല്ല. കണ്ണൂര്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡംഗങ്ങളായ കെ. ബിനീഷ്, പി. ജലീഷ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയ്‌യും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍മാരായ സി.പി. ഷനില്‍കുമാര്‍, ഗ്രേഡ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ സന്തോഷ്, കെ.വി റാഫി, സീനിയര്‍ സിവില്‍ ഓഫീസര്‍ പി. ഷജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.വി ബഷീര്‍, കെ. അമല്‍ ലക്ഷ്മണന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page