കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം. ഇരിട്ടിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറാണ് ബസിന്റെ മുന്‍ഭാഗത്ത് തീപിടിച്ചത് ആദ്യം കണ്ടത്. അപകട സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ച് വിവരം പറഞ്ഞു. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.







