ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു; ബസ് യാത്രക്കാര്‍ക്ക് പരിക്ക്

തിരുവല്ല: ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. തിരുവല്ല- കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടം. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസും എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ 24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗത തടസ്സമുണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page