ഡ്രൈവറെ വാള്‍മുനയില്‍ നിര്‍ത്തി ലോറിയില്‍ നിന്ന് ഡീസല്‍ മോഷണം; ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: ഡ്രൈവറെ വാള്‍മുനയില്‍ നിര്‍ത്തി ലോറിയില്‍ നിന്ന് ഡിസല്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മധ്യപ്രദേശിലെ ജബാല്‍പൂരിലെ പത്താന്‍ ബൈപാസിലാണ് സംഭവം. മോഷ്ടാക്കളുടെ കൈവശം വാളുകളും തോക്കുകളുമുണ്ടായിരുന്നു.

വീഡിയോയുടെ തുടക്കത്തില്‍ റോഡില്‍, രണ്ട് ചരക്ക് ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ റോഡിന്റെ മറുവശത്ത് നിന്നു ഒരാള്‍ വാളുമായി വന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ലോറിയുടെ സമീപത്ത് വന്ന് ഡ്രൈവറോട് സംസാരിക്കുന്നതും പിന്നാലെ ഒരു കാര്‍ വന്ന് ലോറികളുടെ മുന്നില്‍ നിര്‍ത്തുന്നതും കാണാം. കാറിന്റ ഡിക്കിയില്‍ നിന്നു വലിയ നീല ക്യാനുകള്‍ ഇറക്കിവയ്ക്കുന്നതും അല്പ സമയത്തിന് ശേഷം ഇവ വീണ്ടും കാറിലേക്ക് കയറ്റുന്നതും കാണാം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നുണ്ടെങ്കിലും ആരും ചോദ്യം ചെയ്യാനൊന്നും തയാറാകുന്നില്ല.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സുരക്ഷയെ കുറിച്ചും ക്രമസമാധനത്തെ കുറിച്ചുമുള്ള ആശങ്ക പങ്കുവച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ധന ക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയ്ക്കിടെ ഉണ്ടായ ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page