മീറ്ററില്‍ നിന്നു വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം; വാതില്‍ തുറന്ന മകന് ഷോക്കേറ്റു; വന്‍ ദരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: വൈദ്യുതമീറ്ററില്‍ നിന്നു വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് ഇന്ന് രാവിലെയാണ് സംഭവം. വീട്ടമ്മയായ രമ്യയും രണ്ട് മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ് ഇവര്‍.

ഇന്ന് രാവിലെ രമ്യയുടെ മൂത്തമകന്‍ അലന്‍ വാതില്‍ തുറന്നപ്പോള്‍ ഷോക്കടിച്ചു. എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അടുക്കള വാതില്‍ വഴി പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുതമീറ്ററില്‍ നിന്നു കറണ്ട് കടത്തിവിട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് സമീപവാസികളെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. നിലവില്‍ ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. കുടുംബതര്‍ക്കമാണോ കൊലപാതകശ്രമത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ രമ്യയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page