കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര: ബി ജെ പി പ്രതിഷേധം തുടങ്ങി ; കാസർകോട്ട് മഹിളാ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി

കാസര്‍കോട്: സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര എന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധം തുടങ്ങി. കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന പ്രതിഷേധ പരിപാടി ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടു. മെയ് 15ന് ശേഷം സൗജന്യം അനുവദിക്കണമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത് -അശ്വിനി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരത്തിന് കെ എസ് രമണി മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സുജ്ഞാനി ഷാന്‍ബോഗ്, ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അശ്വിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മംഗ്‌ളൂരു ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി ഇരുന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. പിന്നീട് ബസിൽ നിന്നു ഇറങ്ങിയ പ്രവർത്തകർ ഡിപ്പോയിലേയ്ക്കുള്ള കവാടം ഉപരോധിച്ചു. ഇതോടെ വനിതാ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page