സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1640 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 1640 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,17,400 രൂപയായി. ഗ്രാമിന് 205 രൂപ കുറഞ്ഞ് 14675 രൂപയാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിനു പിന്നാലെയാണ് കേരളത്തിലും മാറ്റം. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസം വില ഉയര്‍ന്നിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഒരാഴ്ചത്തെ താഴ്ന്ന നിലയിലെത്തി. കൂടുതല്‍ ഇടിയാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

അതിനിടെ സ്വര്‍ണ ഇറക്കുമതി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അഡ്വാന്‍ഡ് ഓതറൈസേഷന്‍ പദ്ധതി പ്രകാരം ഇറക്കുമതി ചെയ്യാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 കിലോയായി നിജപ്പെടുത്തി. ജ്വല്ലറി കമ്പനികള്‍ക്ക് സ്വര്‍ണം നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. നിലവില്‍ ഈ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page