രജനികാന്തിന്റെ ജയിലര്‍ 2വിന്റെ സെറ്റില്‍ അപകടം; യുവാവ് ഷോക്കേറ്റ് മരിച്ചു

ചെന്നൈ: രജനികാന്ത് നായകനാകുന്ന ജയിലര്‍ 2വിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ത്തികേയനാണ്(28) മരിച്ചത്. സെറ്റ് നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റാണ് യുവാവ് മരിച്ചത്. ജയിലര്‍ 2വിന്റെ ആര്‍ട് ഡിപ്പാര്‍ട്‌മെന്റിലെ ജീവനക്കാരനാണ് കാര്‍ത്തികേയന്‍. ചെന്നൈയില്‍ ഒരു സ്വകാര്യ സ്റ്റുഡിയോയില്‍ ഇന്ന് രാവിലെയാണ് അപകടം.

ജൂണ്‍ 12 ന് ജയിലര്‍ 2 പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു രജനികാന്ത് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ റിലീസ് മാറ്റിവയ്ക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും ഇതുവരെ സണ്‍ പിക്ചേഴ്സ് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

2023 ലെ പുറത്തിറങ്ങിയ ജയിലറിന്റെ തുടര്‍ച്ചയായ ജയിലര്‍2 ല്‍ രമ്യ കൃഷ്ണന്‍, യോഗി ബാബു, മിര്‍ണ എന്നിവര്‍ ആദ്യ ഭാഗത്തിലെ വേഷങ്ങളില്‍ തന്നെയാണ് രണ്ടാംഭാഗത്തും എത്തുന്നത്. പ്രധാന അഭിനേതാക്കളെ കൂടാതെ, ജയിലറില്‍ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ആദ്യ ഭാഗത്തില്‍ വിനായകന്‍, വസന്ത് രവി, തമന്ന ഭാട്ടിയ, സുനില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page