യുവാവ് കടമുറിയില്‍ തീകൊളുത്തി മരിച്ചു; കൂടെയുണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട്: യുവാവ് കടമുറിയില്‍ തീകൊളുത്തി മരിച്ചു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ് കുമാര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ നരിക്കുനിയിലെ കടയില്‍ വച്ചാണ് സംഭവം.

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page