ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

കാസർകോട് : കഴിഞ്ഞവർഷം കാലവർഷത്തിൽ അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടങ്ങളിൽ ക്ലാസുകൾ തടഞ്ഞ വിദ്യാഭ്യാസ വകുപ്പ് പകരം കെട്ടിട സൗകര്യം ഏർപ്പെടുത്തുന്നതിൽ അലംഭാവം കാട്ടുകയാണെന്ന് ആക്ഷേപം ഉയരുന്നു. അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാത്തതാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തടസ്സമായിരിക്കുന്നത്. ഇതു പുതിയ അധ്യായന വർഷത്തിൽ ക്ലാസ് റൂമുകളുടെ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. അതാകട്ടെ, സ്കൂൾ പിടിഎ-എസ് എം സി കമ്മിറ്റികൾക്കും, അധ്യാപകർക്കും ഒരുപോലെ തലവേദനഉണ്ടാക്കുന്നു.
പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സർക്കാറും,ജില്ലാ പഞ്ചായത്തുകളും നടപടി സ്വീകരിക്കുമ്പോൾ സ്ഥലസൗകര്യം ഇല്ലാത്തത് കെട്ടിട നിർമ്മാണത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നു.

കഴിഞ്ഞദിവസം വേനൽ മഴയിൽ ഒരു സ്കൂൾ കെട്ടിടം തകർന്നു വീണു. ഇതേ തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തുന്നതിനായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പരിശോധനകൾ ഏകോപിപ്പിക്കാൻ ജില്ലാതലത്തിൽ തന്നെ നോഡൽ ഓഫീസർമാരെ നിയമിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാ സ്കൂളുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ഈ സംവിധാനം ഇപ്പോൾ തന്നെ വൈകിയെന്ന ബോധം വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കുണ്ട്. പുതിയ സർക്കാറാകട്ടെ ഇതുവരെ നിലവിൽ വന്നിട്ടുമില്ല.ഇതും നടപടിക്രമങ്ങൾക്ക് തടസ്സമായി നിൽക്കുന്നുണ്ട്.

നേരത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അസി:എൻജിനീയർ മാത്രം പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.കെട്ടിടങ്ങൾ തകർന്നു വീഴുന്നതും, വിദ്യാർത്ഥികൾക്ക് വൈദ്യുതാഘാതം ഏൽക്കുന്നതുo,പാമ്പ് ഭീഷണിയും മുൻ നിർത്തിയാണ് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ മെഡിക്കൽ ഓഫീസർ,അഗ്നി രക്ഷാ സേനാ വിഭാഗം,വനം വകുപ്പ്,പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം,ഗതാഗത വകുപ്പ്,പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ,പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ വ രുടെ മേൽനോട്ടത്തിൽ ഫിറ്റ്നസ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
മൊഗ്രാൽ ഗവൺമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിന് അനുവദിച്ച സ്കൂൾ കെട്ടിടം നിർമ്മിക്കാനാവാതെ വിഷമിക്കുകയാണ് പിടിഎ-എസ് എം സി കമ്മിറ്റികൾ. ഇവിടെയുള്ള സ്കൂൾ മൈതാനം സംരക്ഷിച്ചു കൊണ്ടായിരിക്കണം സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതെന്ന നാട്ടുകാരുടെയും, ക്ലബ്ബംഗങ്ങളുടെയും നിലപാടാണ് കെട്ടിട നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്നതു്. ഫിറ്റ്നസ് ഇല്ലാത്ത ഓടുമേഞ്ഞ പഴയ ഹൈസ്കൂൾ കെട്ടിടം പൊളിച്ചു മാറ്റാത്തതും കെട്ടിടം നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page