തളങ്കര മാലിക് ദീനാർ യതീംഖാനയിൽ സ്റ്റുഡൻസ് കൗൺസിൽ നടത്തി

കാസർകോട്: തളങ്കര കോസ്റ്റൽ പൊലീസ് സ്‌റ്റേഷൻ്റെ നേതൃത്വത്തിൽ തളങ്കര മാലിക് ദീനാർ യതീംഖാനയിൽ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് കൗൺസിൽ നടത്തി. യതീംഖാന മാനേജർ ഹസൈനാർ ഹാജി തളങ്കര അ ധ്യക്ഷത വഹിച്ചു.എസ് ഐ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ സെൽ ഫാമിലി കൗൺസിലർ രമ്യ ശ്രീനിവാസൻ ക്ലാസെടുത്തു. പഠനത്തോടൊപ്പം സമൂഹത്തിന് മാതൃകയായി വളരണമെന്നും ആധുനിക കാലഘട്ടത്തിൽ മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങി പോവാതെ കുടുംബത്തിനൊപ്പം തുറന്ന് സംസാരിച്ചാൽ ഇപ്പോഴത്തെ മാനസിക പ്രശ് നങ്ങളും സംഘർഷങ്ങളും ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാൻ പറ്റുമെന്ന് രാധാകൃഷ്ണനും, രമ്യ ശ്രീനിവാസനും വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ സന്തോഷ് സംസാരിച്ചു. ഇബ്രാഹിം മദനി സ്വാഗതവുംസഫൂറ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page