സ്വര്‍ണവുമായി എത്തിയ യുവാവിനെ തട്ടി കൊണ്ടുപോകാൻ പദ്ധതിയിട്ടെത്തിയ കുപ്രസിദ്ധ സംഘം അറസ്റ്റില്‍; രണ്ടു ഇന്നോവ കാറുകളും സ്‌കൂട്ടറും പിടിയില്‍; കസ്റ്റഡിയിലായത് നിരവധി കേസുകളിലെ പ്രതികള്‍
കോഴിക്കോട്: വിദേശത്തു നിന്നു സ്വര്‍ണ്ണവുമായി എത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി യിട്ടെത്തിയ കുപ്രസിദ്ധ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘം അറസ്റ്റില്‍. രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂര്‍ വാരത്തെ ഷാരോണ്‍(22), തിരൂര്‍, പുതിയ കടപ്പുറത്തെ റിയാസ് (39), ഇരിട്ടി, മുഴക്കുന്നിലെ കെ.കെ അക്ഷയ് (26), ബേപ്പൂര്‍ വെണ്ണമാത്തിലെ പി സുജിത്ത് (26), കണ്ണൂര്‍, ചക്കരക്കല്ല്, നവ്വന്‍ച്ചേരിയിലെ താജുദ്ദീന്‍ (32), കൂത്തുപറമ്പിലെ സ്വരലാല്‍ (38), കാക്കയങ്ങാട്ടെ കെ ധനേഷ് (29), വി. ശരത് (35), മുഴക്കുന്നിലെ …