എസ്ഡിപിഐ നേതാവിന്റെ കാര്‍ തകര്‍ത്ത നിലയില്‍

കണ്ണൂര്‍: പാനൂര്‍, തങ്ങള്‍ പീടികയില്‍ എസ്ഡിപിഐ നേതാവിന്റെ കാര്‍ തകര്‍ത്ത നിലയില്‍. മൊകേരി പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ പാറങ്കള്ളിയില്‍ നവാസിന്റെ ഹുണ്ടായി ഇയോണ്‍ കാറാണ് തകര്‍ത്തത്. ഇന്നലെ (ബുധന്‍) രാത്രിയിലാണ് അക്രമം. വീട്ടുകാര്‍ ഇന്ന് രാവിലെ ഉണര്‍ന്നപ്പോഴാണ് കാര്‍ തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കാറിനകത്ത് ഉണ്ടായിരുന്ന 35,000 രൂപ വില വരുന്ന സാധനങ്ങള്‍ കവര്‍ച്ച പോയതായും പരാതിയുണ്ട്. നവാസ് നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.കെ ജിജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഏതാനും ദിവസം മുമ്പ് പാനൂര്‍, കനാലിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ടെമ്പോ ട്രാവലറും അക്രമത്തിനു ഇരയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page