കാലവര്‍ഷക്കെടുതി: കാവുഗോളി കടപ്പുറത്ത് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം: ബിജെപി

കാസര്‍കോട് : കാസര്‍കോട് കാവുഗോളി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമാവുകയും റോഡുകളും തീരദേശവും തകരുകയും ചെയ്തിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും കുറ്റകരമായ അനാസ്ഥയാണു കാണിക്കുന്നതെന്നു ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു ആരോപിച്ചു.
200-ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാവുഗോളി കടപ്പുറത്ത് വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന കടലാക്രമണ ഭീഷണിക്ക് ശാശ്വത പരിഹാരം കാണാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നു അറിയിപ്പില്‍ പറഞ്ഞു. ശക്തമായ കടലാക്രമണത്തില്‍ പ്രധാന റോഡുകള്‍ പൂര്‍ണ്ണമായും കടലെടുത്തു. എപ്പോള്‍ വേണമെങ്കിലും വീടുകളിലേക്ക് കടല്‍ ഇരച്ചുകയറാവുന്ന ഭീതിജനകമായ സാഹചര്യത്തിലാണ് ഇവിടെയുള്ള 200 കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്.
അപകടസാധ്യത നിലനില്‍ക്കുന്ന മേഖലയിലെ ജനങ്ങള്‍ക്ക് അടിയന്തര ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാനോ സംരക്ഷണ നടപടികള്‍ സ്വീകരിക്കാനോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഇറിഗേഷന്‍ വകുപ്പിന്റെ വൈഫല്യം
തീരസംരക്ഷണ സംവിധാനവും പൊതുമരാമത്ത്-തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളും മുഖം തിരിച്ചു നില്‍ക്കുന്നു.
കാവുഗോളിയില്‍ അടിയന്തരമായി ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് ആവശ്യമുന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page