പുല്ലൂരിൽ സാംസ്ക്കാരിക സംഗമം സംഘടിപ്പിച്ചു

കാസർകോട്: പുരോഗമന കലാസാഹിത്യ സംഘം പുല്ലൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ,
പുല്ലൂർ ഏ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽ
നടത്തിയ സാസ്ക്കാരിക സംഗമം സംസ്ഥാന കൗൺസിലർ ഡോ:എൻ.പി.വിജയൻ ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത്പുല്ലൂർ സ്വാഗതം പറഞ്ഞു. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രശസ്ത കവിബാലഗോപാലൻ കാഞ്ഞങ്ങാട്, സിനിമ സംവിധായകനും നടനുമായ അജയ്പ്രസീദ്, നാടക പ്രവർത്തകൻ ജയചന്ദ്രൻ കോട്ട കൊച്ചി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കാൽ,മാധ്യമ പ്രവർത്തകൻ അനിൽ പുളിക്കാൽ , സാംസ്കാരിക പ്രവർത്തകൻ ജനാർദ്ദനൻ മാസ്റ്റർ, ശ്യാമള ടീച്ചർ, പത്മനാഭൻ പുല്ലൂർ, എം വി നാരായണൻ, ശ്രീലക്ഷ്മി എന്നിവർ അനുഭവങ്ങൾ പങ്കു വച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം സുധാകരൻ, ജില്ലാ ട്രഷറർ ബിനു പെരളം, കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട് സുകുമാരൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി വിജയൻ പൊള്ളക്കട, പ്രസാദ് കളവയൽ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page