പുനര്‍ജ്ജനി പദ്ധതിയിലെ ക്രമക്കേട്: മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: പുനര്‍ജ്ജനി പദ്ധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാര്‍ ചുമത്തിയ കേസ് അവസാനിപ്പിച്ചു. ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ‘പുനര്‍ജ്ജനി ‘യുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണത്തില്‍ വി ഡി സതീശനെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസില്‍ നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പുനര്‍ജ്ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ്. ഭരണം മാറിയതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page