കാസര്‍കോട്:രജിസ്റ്ററില്‍ കൃത്രിമം കാണിച്ച് മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന്റെ പേര് തിരുത്തി വഞ്ചന നടത്തിയതായി പരാതി. പൈവളിഗെ പഞ്ചായത്ത് സെക്രട്ടറി, കാസര്‍കോട് എഎസ്പി അശോക് അച്യുതിന് നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2011ലെ മരണ രജിസ്റ്ററില്‍ കൃത്രിമം നടത്തിയെന്നാണ് പരാതി. 2011 ആഗസ്റ്റ് 17ന് മരണപ്പെട്ട കമല എന്നയാളുടെ ഭര്‍ത്താവിന്റെ പേരായി തുക്ര എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തി ഗുരുവ എന്നു ചേര്‍ത്ത് കൃത്രിമം കാണിച്ചുവെന്നാണ് കേസ്. ആരാണ് കൃത്രിമം നടത്തിയതെന്ന് വ്യക്തമല്ല. എന്തായിരുന്നു കൃത്രിമം നടത്തിയതിന്റെ ഉദ്ദേശമെന്നും വ്യക്തമല്ല. നിലവില്‍ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







