വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കാര്‍ ഇടിച്ച് കയറി ഫോട്ടോഗ്രാഫര്‍ മരിച്ചു; ഇടിയേറ്റ് യുവാവ്25 മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു

ഹരിയാന: വിവാഹ ചടങ്ങില്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കാര്‍ ഇടിച്ച് കയറി ഫോട്ടോഗ്രാഫര്‍ മരിച്ചു. റാനിയയിലെ അഭോലി ഗ്രാമവാസിയായ മല്‍ക്കിത് എന്ന അജയ് കുമാറാണ്(22) മരിച്ചത്. ഹരിയാനയിലെ സിര്‍സ ഹിസാര്‍ റോഡിലെ റിസോര്‍ട്ടിന് മുന്നിലാണ് അപകടം. വാഹനം ഇടിച്ച് ഇരുപത്തഞ്ചടിയോളം ഉയരത്തില്‍ തെറിച്ച ഫോട്ടോഗ്രാഫര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോവുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയ റിട്‌സ് കാറിന്റെ ഡ്രൈവറെ പിന്നീട് പൊലീസ് …

കടബാധ്യത: വളര്‍ത്തുനായക്ക് വിഷം നല്‍കിയശേഷം റിയല്‍ എസ്റ്റേറ്റ് ഏജന്റ് സ്വയം ജീവനൊടുക്കി

ന്യൂഡല്‍ഹി: കടബാധ്യതയെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ് വളര്‍ത്തുനായക്ക് വിഷം നല്‍കിയശേഷം സ്വയം ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. നിഖില്‍ അറോറ(33) എന്ന യുവാവാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട തന്റെ വളര്‍ത്തുനായ ‘പ്രേമി’ക്ക് വിഷം നല്‍കിയശേഷം സ്വയം ജീവനൊടുക്കിയത്. ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ നായയ്‌ക്കൊപ്പമായിരുന്നു അറോറ താമസിച്ചിരുന്നത്. മാതാപിതാക്കളുടെ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കേണ്ടി വന്നതിനാല്‍ കടബാധ്യതയിലായിരുന്ന അറോറ അടുത്തിടെയാണ് വീട് വിറ്റത്. എന്നാല്‍ കടം പൂര്‍ണമായും വീട്ടാന്‍ കഴിഞ്ഞില്ല. ഇതിലുള്ള മനപ്രയാസത്തിലായിരുന്നു അറോറ. ബുധനാഴ്ച സുഹൃത്ത് ധീരജിന്റെ …

ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ ചെങ്കളയിലെ അഞ്ചു വയസ്സുകാരി മരിച്ചു

കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാംമൈല്‍ തൈവളപ്പിലെ താഹിര്‍ നജാത്ത്-ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ (അഞ്ച്)ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഏപ്രില്‍ 18ന് വൈകുന്നേരം മൊഗ്രാല്‍, നാങ്കിയിലാണ് അപകടമുണ്ടായത്. ഉമ്മൂമ്മ കാസര്‍കോട് അഡുക്കത്ത് ബയലിലെ നഫീസക്കൊപ്പം ഒരു മരണവീട്ടില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നഫീസയും ചികിത്സയിലാണ്.ഫാത്തിമത്ത് ഇഷാന്‍ സഹോദരിയാണ്. …

കാപ്പാ നിയമം ലംഘിച്ച് വീട്ടില്‍ കയറി യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു; ഹെല്‍മറ്റ് മനു അറസ്റ്റില്‍

തിരുവനന്തപുരം: കാപ്പാ നിയമം ലംഘിച്ച് വീട്ടില്‍ കയറി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വര്‍ക്കല മുട്ടപ്പലം സ്വദേശി ഹെല്‍മറ്റ് മനു എന്ന മനുവാണ് (26) അറസ്റ്റിലായത്. മറ്റൊരു കേസില്‍പെട്ട് ജയിലിലായിരുന്ന മനു ജാമ്യത്തിലിറങ്ങിയശേഷം വീട്ടിലെത്തി. ഈ സമയം മുട്ടപ്പലം സ്വദേശിനിയായ ഷീബ അവിടെ ഉണ്ടായിരുന്നില്ല. മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. ഇതില്‍ പ്രകോപിതനായ മനു, റബ്ബര്‍ വെട്ടുന്ന കത്തി എടുത്ത് ഷീബയുടെ വലത് കൈയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ ഷീബ പൊലീസില്‍ പരാതി …

ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം; പെണ്‍കുട്ടിയെ വലിച്ചിഴച്ച് വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാനും ശ്രമം; പ്രതി മോഷ്ടിച്ചത് 2 ലക്ഷം രൂപയും ആഭരണങ്ങളും

ന്യൂഡല്‍ഹി: ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മുമ്പ് ജോലിക്ക് നിന്നിരുന്ന രാഹുല്‍ മീണ (19) യാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മീണയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 6:49 നും 7:20 നും ഇടയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജിമ്മില്‍ പോയ സമയത്താണ് പ്രതി കൊലപാതകം നടത്തിയത്. പീഡന ശ്രമം യുവതി എതിര്‍ത്തപ്പോള്‍ വടികൊണ്ട് അടിക്കുകയും മൊബൈല്‍ …

നിത്യപയോഗ സാധനങ്ങൾക്കു തോന്നിയ വില : എ.അബ്ദുൽ റഹ്മാൻ

കാസർകോട്: നിത്യപയോഗ സാധനങ്ങൾക്ക് തോന്നിയ പോലെ വില വില വർദ്ധിപ്പിച്ചു ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കേണ്ട അധികാരികൾ കണ്ണും വായും പൊത്തിപ്പിടിച്ചു മൗനികളായി ഇരിക്കുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അപലപിച്ചു. ഹോട്ടലുകളിൽ ചായക്കും പലഹാരങ്ങൾക്കും ഉൾപ്പടെ മിക്ക സാധനങ്ങൾക്കും തോന്നിയപോലെയാണ് വില ഈടാക്കുന്നത്‌ . പാചക വാതകത്തിൻ്റെ ലഭ്യതക്കുറവും വില വർദ്ധനവും കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്.ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്കും പാനീയങ്ങൾക്കും വില വർദ്ധിപ്പിക്കുമ്പോൾ ഏകീകരിച്ച നിരക്കായിരുന്നു …

കരുണയുള്ളവരേ മിഴി തുറക്കൂ…; പക്ഷാഘാതം മൂലം ശരീരം തളര്‍ന്ന് ദുരിതകിടക്കയിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

കാസര്‍കോട്: ഗള്‍ഫിലെ ജോലിക്കിടയില്‍ പക്ഷാഘാതം ഉണ്ടായി ശരീരം പൂര്‍ണ്ണമായും തളര്‍ന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പെരിയ, ആയമ്പാറ, കാനത്തിങ്കാലിലെ പരേതനായ നാരായണന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ രവി (42)യാണ് ഉദാരമതികളുടെ സഹായം തേടുന്നത്. രവിക്ക് വിദഗ്ദ്ധ ചികിത്സ നൽകി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ രവി കുടുംബത്തിന്റെ ജീവിതം ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫില്‍ എത്തിയത്. കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയതിനു …

ദേശീയ പാത വികസനം മോട്ടോർ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാകരുത് :ടാക്സി ആൻഡ് ലൈറ്റ് വെഹിക്കിൾ യൂണിയൻ (ബി എം എസ് )

കാസർകോട്:ദേശീയ പാതാവികസനത്തിന്റെ പേരിൽ മോട്ടോർ തൊഴിലാളികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതി അധികൃതർ അവസാനിപ്പിക്കണമെന്ന് ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കൾ യൂണിയൻ (ബി എം എസ്‌ )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുനിൽ വാഴക്കോട് അധ്യക്ഷത വഹിച്ചു .. ബി എം എസ്‌ ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. അനിൽ ബി നായർ, ഹരീഷ് കുതിരപ്പാടി , രാജേഷ് പൊള്ളക്കട, രാജീവൻ മാവുങ്കാൽ, ഗീത ബാലകൃഷ്ണൻ പ്രസംഗിച്ചു. ഭാരവാഹികളായി സുനിൽ വാഴക്കോട് …

കിണര്‍ പണിക്കിടയില്‍ സൂര്യാഘാതം; യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് സൂര്യാഘാതമേറ്റു മരിച്ചു. ചെമ്പിലോട്, പള്ളിപ്പൊയില്‍ കൃഷ്ണ നിവാസില്‍ സനല്‍ കുമാര്‍(26) ആണ് മരിച്ചത്. കിണര്‍ പണിക്കിടയിലാണ് സൂര്യാഘാതമേറ്റത്. സുഹൃത്തും അയല്‍വാസിയുമായ ബൈജുവിന്റെ വീട്ടിലെ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ സനൽകുമാർ ബുധനാഴ്ച ഉച്ചയ്ക്ക് ആണ് കുഴഞ്ഞു വീണത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തുടരുന്നതിനിടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. കുഞ്ഞികൃഷ്ണന്‍-സതി ദമ്പതികളുടെ മകനാണ്. ഭാര്യ: ആതിര. മക്കള്‍: ശിവ രുദ്ര. ദയാനു.മലപ്പുറത്തു നാലു വയസ്സുകാരിയെ …

പ്രവാസികളുടെ ആശങ്ക അകറ്റാൻസർക്കാർ ഇടപെടണം:കെ എൻ എം

കാസർക്കോട്: പശ്ചിമേഷൻ യുദ്ധ സാഹചര്യങ്ങൾ സങ്കീർണ്ണമായിക്കൊണ്ടിരിക്കെപ്രവാസികളുടെ ആശങ്കകൾ അകറ്റാൻകേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിരന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് കെ എൻ എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ അതിജീവിക്കുന്നതിനു പ്രവാസികൾക്കൊപ്പം രാജ്യം ഉണ്ടാകും എന്ന ധൈര്യവും ആത്മവിശ്വാസവും ആണ് അവർക്ക് പകർന്നു നൽകേണ്ടതിന്നു യോഗംഅഭിപ്രായപ്പെട്ടു.മൊയ്തീൻ ബാവ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സൈനുദ്ദീൻ എ പി ഉദ്ഘാടനം ചെയ്തുഷെരീഫ് ,മണ്ഡലം സെക്രട്ടറി ബഷീർ കൊല്ലംമ്പാടി, ഡോ: കെ.പി അഹമദ് , അബ്ദുറഹ്മാൻ അരിമല അബ്ദുജലീൽ എ കെ , അലി …

ഇൽഹാൻ ഒമറിന്റെ മകൾ കമ്യൂണിസ്റ്റ് അനുകൂല നിലപാടുകളുമായി രംഗത്ത്; വിവാദം കൊഴുക്കുന്നു

പി പി ചെറിയാൻ വാഷിംഗ്ടൺ: യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൾ ഇസ്ര ഹിർസി ക്യൂബ സന്ദർശിച്ചതും കമ്യൂണിസ്റ്റ് അനുകൂല നിലപാടുകൾ സ്വീകരിച്ചതും വലിയ ചർച്ചയാകുന്നു. ഇൽഹാൻ ഒമറിന്റെ ആസ്തിയെച്ചൊല്ലിയുള്ള സാമ്പത്തിക വിവാദങ്ങൾക്കിടെയാണ് മകളുടെ രാഷ്ട്രീയ നീക്കങ്ങൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കയുടെ ഉപരോധങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ‘കോഡ് പിങ്ക്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇസ്ര ക്യൂബ സന്ദർശിച്ചു. കമ്യൂണിസ്റ്റ് ചൈനീസ് ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളുമായി ഇസ്രയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൽഹാൻ ഒമറിന് 30 മില്യൺ ഡോളറിന്റെ …

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; എല്ലാ ജില്ലകളിലും സൈറണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ് ഉണ്ടാകുന്നത്. നിലവില്‍ കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ്. ഈ ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളിലും താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ …

കന്തലായം യൂസുഫ് അന്തരിച്ചു

ഉപ്പള: ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് ട്രഷററും, മുഹിമ്മാത്ത് സഹകാരിയും ആയിരുന്ന കന്തലായം യൂസുഫ് (85) അന്തരിച്ചു. ഭാര്യപരേതയായ ബീഫാത്തിമ.മക്കള്‍: മുഹമ്മദ്, സിദ്ദിഖ് (സൗദി), ഹമീദ് (അബൂദാബി), ആയിഷ, നഫീസ, ജമീല, റുഖിയ, ആസ്യമ്മ.മരുമക്കള്‍: മുഹമ്മദ് ഉളുവാര്‍, അബ്ദുല്‍ റഹ്‌മാന്‍ ഒടുവാര്‍, അഹ്‌മദ് ചെങ്കള, യൂസുഫ് കാഞ്ഞങ്ങാട്, മുഹമ്മദ് കളത്തൂര്‍, ഫാത്തിമ സുബൈക്കട്ട, നസീറ മുട്ടം, ഹസീന മാന്യ.സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, കുഞ്ഞമ്മദ്, ബീഫാത്തിമ പെര്‍ള, കുഞ്ഞലിമ്മ പെറുവായി.

രാത്രിയില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

ബെംഗളൂരു: രാത്രിയില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. ഖാനപൂര്‍ താലൂക്കിലെ നന്ദ്ഗഡ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. കൃഷ്ണ പാട്ടീല്‍(34) എന്നയാളാണ് ഭാര്യ മഞ്ജുള പാട്ടീലി(32) നെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഭാര്യ വീട്ടില്‍ നൈറ്റി ധരിക്കുന്നതിനെ കൃഷ്ണ പാട്ടീല്‍ എതിര്‍ത്തിരുന്നു. സാരി ധരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. എന്നാല്‍ ഭാര്യയ്ക്ക് നൈറ്റി ധരിക്കുന്നതായിരുന്നു ഇഷ്ടം. ഇതേ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ പതിവായി വഴക്ക് നടന്നിരുന്നുവെന്ന് ബന്ധുക്കള്‍ …

19 കാരി ഐഫോണ്‍ ഫാക്ടറിയിലെ ശുചിമുറിയില്‍ പ്രസവിച്ചു; നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: ഐഫോണ്‍ ഫാക്ടറിയിലെ ശുചിമുറിയില്‍ പ്രസവിച്ച 19 കാരി നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റായ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് സംഭവം. ദേവനഹള്ളിയില്‍ കമ്പനിയിലെ ജീവനക്കാരിയായ രേണുകയാണ് ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ബാഗില്‍ ഉപേക്ഷിച്ചു. അവിവാഹിതയായ 19കാരി നാണക്കേടും അപമാനവും ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിനെ അറിയിച്ചു. മന:പൂര്‍വമല്ല ശുചിമുറിയില്‍ പ്രസവിച്ചതെന്നും അവര്‍ പറഞ്ഞു. മറ്റൊരു ജീവനക്കാരി ശുചിമുറിയില്‍ പോയപ്പോള്‍ ചോരപ്പാടുകള്‍ കണ്ട് സംശയം തോന്നി …

പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; മാതാപിതാക്കളോട് സംസാരിച്ചു; സഹോദരനെ അന്വേഷിച്ചുവെന്നും ഡോക്ടര്‍

തൃശൂര്‍: പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ കടമ്പോട്ടെ അനോഷി(10) ന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍. അങ്കമാലി ആശുപത്രിയില്‍ കഴിയുന്ന അനോഷ് മാതാപിതാക്കളായ സില്‍ജോയുമായും ജോണ്‍സിയുമായും സംസാരിച്ചുവെന്നും സഹോദരനെ അന്വേഷിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. വീഡിയോ കോളില്‍ അമ്മൂമ്മയുമായും ചേച്ചിയുമായും സംസാരിച്ചു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടി ഭക്ഷണം കഴിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കകം തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കുവച്ചു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും നല്ല മാറ്റമാണെന്ന് ഡോക്ടര്‍മാര്‍ …

ചെര്‍ക്കളയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീടിനും ബൈക്കിനും തീയിട്ട കേസ്; അന്വേഷണം രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച്

കാസര്‍കോട്: ചെര്‍ക്കള, അളക്കയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ബിഎ സൈഫുദ്ദീന്റെ വീടിനും ബൈക്കിനും തീയിട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തീവച്ചതിനു പിന്നില്‍ രണ്ടംഗ സംഘമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അക്രമം നടന്ന വീടിന്റെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം.കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും മുന്‍വശത്തെ വാതിലും ജനലും കത്തി നശിച്ച നിലയില്‍ കാണപ്പെട്ടത്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു

മലപ്പുറം: സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്കാണ് പൊള്ളലേറ്റത്. കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് അപ്രതീക്ഷിതമായി വലിയ ചൂട് അനുഭവപ്പെടുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഫോണ്‍ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.