ഖരഗ്പുർ ഐ ഐ ടി അസിസ്റ്റന്റ് പ്രൊഫസർ ക്വാർട്ടേഴ് സിൽ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രശസ്ത കാമ്പസുകളിൽ ഒന്നായ ഐ ഐ ടി ഖരഗ്പുരിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദീപക് റെഡ്‌ഡി (36 ) യെ കാമ്പസിലെ ക്വാർ ട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയാണ്. അസിസ്റ്റന്റ് പ്രൊഫസറെ ഇന്ന് രാവിലെ മുതൽ ക്വാർട്ടേഴ്സിന് പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അധികൃതർ വിവരം പോലീസിനെ അറിയിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഖരഗ്പുർ ടൗൺ പോലീസ് സ്റ്റേഷൻ നിയന്ത്രണത്തിലുള്ള ഹജ്ലി ഔട്ട്‌ പോസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും കോർട്ടേഴ്സിന്റെ സെക്യൂരിറ്റി ഗാർഡുകളുടെ സഹായത്തോടെ വാതിൽ ഇളക്കി അകത്തു കടന്നപ്പോൾ ദീപക്കിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയും ആയിരുന്നു. ഉടൻ ക്യാമ്പസിലെ ബിസി റോയി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.അസിസ്റ്റന്റ് പ്രൊഫസറുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്. ക്വാർട്ടേഴ്സ് സീൽ ചെയ്തിരിക്കുകയാണ്.സംഭവം ഹൈദരാബാദിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചു. സുരക്ഷാ ജീവനക്കാരെയും മറ്റ് താമസക്കാരെയും സഹപ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്തു.ദീപകിന് കുടുംബ പ്രശ്നങ്ങളോ ജോലിസ്ഥലത്ത് പ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഖരഗ്പുർ ഐ ഐ ടി യിൽ സമീപകാലത്ത് നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാൽ ക്യാമ്പസിൽ ഒരു പ്രൊഫസറുടെ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page