തൃക്കരിപ്പൂര്‍: പാതയോരങ്ങളെ അപകടരഹിതമാക്കാന്‍ സന്നദ്ധരായ കുട്ടി പൊലീസുകാര്‍ക്ക് കരിവെള്ളൂര്‍ മിഡ്ടൗണ്‍ റോട്ടറി ക്ലബ് സുരക്ഷാ വസ്ത്രങ്ങളും കുടയും കരുതലുകളും സമ്മാനിച്ചു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കാണ് ഗതാഗത നിയന്ത്രണത്തിനു സഹായകരമായ സുരക്ഷാ വസ്ത്രങ്ങളും മഴയിലും വെയിലിലും ചൂടാന്‍ കുടയും നല്‍കിയത്.
എന്റെ നഗരം, അപകട രഹിത നഗരം എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പരിപാടി ചന്തേര സബ് ഇന്‍സ്പെക്ടര്‍ മനു.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്റ്റ് പ്രയോരിറ്റി ചെയര്‍മാന്‍ വി. ഉപേന്ദ്ര ഷേണായി പദ്ധതി വിശദീകരിച്ചു. റോട്ടറി പ്രസിഡന്റ് അഡ്വ.പ്രകാശ് പാലാട്ട് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി ലീന, പ്രധാനാധ്യാപകന്‍ കെ.വി സുരേഷ്, റോട്ടറി അസി. ഗവര്‍ണണ്‍ എസ്.വി ശ്യാം കുമാര്‍,പിടിഎ പ്രസിഡന്റ് വി.എം വിനോദ് കുമാര്‍,റോട്ടറി സര്‍വീസ് പ്രൊജക്റ്റ് ചെയര്‍മാന്‍ മനോജ് പാലായി, ജില്ലാ ചെയര്‍മാന്‍ എസ്.വി വിനയകുമാര്‍ പ്രസംഗിച്ചു.







