കാസര്‍കോട്: നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു സമീപത്തെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഒന്നര പവന്‍ സ്വര്‍ണ്ണവും ഉപകരണങ്ങളും കവര്‍ച്ച പോയി. നെല്ലിക്കുന്നിലെ മോഹനന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹവും കുടുംബവും ഗള്‍ഫിലാണ്.
മോഹനന്റെ ഭാര്യയുടെ മാതാവ് മുല്ലയാണ് വീട് നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. കിടപ്പു മുറിയിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയിലും വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലും കാണപ്പെട്ടു. ഒന്നര പവന്‍ തൂക്കമുള്ള പൊട്ടിയവള, ഐ ഫോണിന്റെ ചാര്‍ജ്ജര്‍, ഇയര്‍ഡ്രോപ്പ്, ഹെഡ്‌സെറ്റ്, ലാപ്‌ടോപ്പിന്റെ രണ്ടു ബാഗുകള്‍ എന്നിവ മോഷണം പോയി. മുല്ല നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







