ആന്റേഴ്സൺ വെടിവയ്പ്പ് കേസ്: 15കാരന് 100 വർഷം തടവ് ശിക്ഷ

പി പി ചെറിയാൻ

ഇന്ത്യാന:2025 ഫെബ്രുവരിയിൽ നടന്ന കൊലപാതക കേസിൽ  ഇന്ത്യാനയിയിലെ ആന്റേഴ്സണിൽ 15 കാരനായ ജൊമാ ജ്‌സെ ലാരിക്ക് കോടതി 100 വർഷം തടവ് ശിക്ഷ വിധിച്ചു.2025 ഫെബ്രുവരി 2-ന് ഡേല സ്വെയ്ൻ  എന്നയാൾ വെടിയേറ്റു മരിച്ച കേസിലാണ് ശിക്ഷ.കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ പ്രവർത്തനം, അനധികൃത തോക്ക് കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ലാരിക്ക് മേൽ തെളിയിക്കപ്പെട്ടു.

കൊലപാതകത്തിന് 50 വർഷവും ക്രിമിനൽ സംഘത്തിൽ അംഗമായതിന് 50 വർഷവും ഉൾപ്പെടെ ആകെ 100 വർഷമാണ് ജഡ്ജി ഡേവിഡ് ഹാപ്പെ ശിക്ഷ വിധിച്ചത്.

 കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ, നല്ല നടപ്പും വിദ്യാഭ്യാസ യോഗ്യതകളും പരിഗണിക്കാതെ കുറഞ്ഞത് 20 വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ലാരിക്ക് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ഹർജി നൽകാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
Scroll to top

You cannot copy content of this page