കാസർകോട്: സമൂഹത്തിലെ ആചാര്യന്മാരെയും ഗുരുവര്യന്മാരെയും ദേശീയതലത്തിൽ ആദരിക്കുന്ന ഗുരുപൂജ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കൊണ്ടേവൂർ നിത്യാനന്ദ യോഗാശ്രമം മഠാധിപതി യോഗാനന്ദ സരസ്വതിയെയും യക്ഷഗാന കലാകാരൻ രാമ സാലിയാനെയും ആദരിച്ചു.
കൊണ്ടേവൂർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. രമേശ്, മുരളീധര യാദവ്, കുമ്പള മണ്ഡലം പ്രസിഡന്റ് വിക്രം പൈ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബാലകൃഷ്ണ അമ്പാർ, പദ്മനാഭ ആചാര്യ, മണ്ഡലം സെക്രട്ടറി ഗണേഷ്, മണ്ഡലം ട്രഷറർ രാധാകൃഷ്ണ മഡ്വ, എസ്.ടി. മോർച്ച ജില്ലാ പ്രസിഡന്റ് നാരായണ നായിക്, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് വത്സരാജ് കെ.പി., ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ് മഹേഷ് പുണിയൂർ, കുമ്പള മണ്ഡലം സെക്രട്ടറി ദിനേശ് ചെറുഗോളി, എൻമകജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമാനന്ദ് എടമല, കുമ്പള നോർത്ത് പ്രസിഡന്റ് ശിവപ്രസാദ് റൈ, സൗത്ത് പ്രസിഡന്റ് സുജിത് റൈ, സുധാ ഗണേഷ്, ശ്രീകാന്ത്, സദാശിവ പങ്കെടുത്തു.







