മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മരിച്ചവരില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലനും; ‘ഹൃദയഭേദകം’ എന്ന് ജൂഡ് ആന്റണി
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലനും ഉള്‍പ്പെടുന്നു. ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്‍ അംഗം കൂടിയാണ് മരിച്ച ബിജീഷ്. ബിജീഷിന്റെ വേര്‍പാടില്‍ ഫെഫ്ക സംഘടന അനുശോചിച്ചു. മാര്‍ഗം കളി, ഷീ ടാക്‌സി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിസ്മയ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ‘ഹൃദയഭേദകം’ എന്നാണ് ജൂഡ് ആന്റണി ബിജീഷിന്റെ മരണ വാര്‍ത്ത …