റോഡപകടത്തില്‍ പരിക്കേറ്റയാളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു; പൊലീസ് കേസെടുത്തു

കണ്ണപുരം: റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. പാപ്പിനിശേരി ചിങ്കം ചീലന്‍ ഹൗസില്‍ സി.കരീമില്‍ (43) നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നിന് അര്‍ദ്ധരാത്രി ഇരിണാവ് ജംഗ്ഷനിലുണ്ടായ റോഡ് അപകടത്തില്‍ പരിക്കേറ്റ് കരീമിനെ പാപ്പിനിശേരി എം.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടറുടെ പരിശോധനയില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചതായി സംശയമുയര്‍ന്നു. തുടര്‍ന്ന് ട്രാക്ക് സ്യൂട്ടിന്റെ കീശയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കണ്ണപുരം പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി കഞ്ചാവ് പിടിച്ചെടുക്കുകയും കരീമിനെതിരെ …

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിരുന്ന രണ്ട് ജീപ്പുകള്‍ തകര്‍ത്തു; ഒരാള്‍ക്കെതിരെ കേസ്

തളിപ്പറമ്പ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. എം.സി അഖില്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളാണ് തകര്‍ത്തത്. രാഹുലിന്റെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണ ഏജന്‍സിയുടെ വാഹനങ്ങളാണിവ. പ്രദേശത്ത് നിര്‍ത്തിയിടാറുള്ള ബസുകള്‍ കഴുകാന്‍ രാഹുലിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം എടുക്കാറുണ്ട്. പുറത്ത് ആള്‍ക്കാരെ കണ്ടിരുന്നെങ്കിലും വെള്ളം എടുക്കാന്‍ വന്നവരാണെന്നാണ് കരുതിയത്. പിന്നീടാണ് വാഹനങ്ങള്‍ തകര്‍ക്കുന്ന …

പിക്കപ്പ് ജീപ്പ് മറിഞ്ഞ് തൊഴിലാളി മരിച്ചു; ആറു പേര്‍ക്ക് പരിക്ക്, രണ്ട് പേര്‍ ഗുരുതരനിലയില്‍

ആലക്കോട്: കരുവന്‍ചാല്‍ ടൗണിനടുത്ത് കൂളാമ്പി റോഡില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പശ്ചിമബംഗാള്‍ കൊല്‍ക്കത്ത കുന്തിഘട്ട് സ്വദേശി കാളിപോത് (52) ആണ് മരിച്ചത്. ബംഗാള്‍ സ്വദേശികളായ അസീത്ത് (45), രാജ (30), ഗോവിന്ദ് ബച്ച (23), ചുണ്ണാറാം (28), നേപ്പാള്‍ സ്വദേശി പ്രദീപ് (35), മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രവീണ്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അസീത്തിനെയും രാജയെയും പരിയാരം മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

ഡോ. എ സുബ്ബറാവു സാംസ്‌കാരിക അവാര്‍ഡ് നാരായണന്‍ പേരിയക്ക് സമ്മാനിച്ചു; ഡോ. സുബ്ബറാവു മാനുഷികതയുടെ തിളക്കം: നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കാസര്‍കോട്: മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉണ്മയാണ് സിപിഐ നേതാവും രാജ്യസഭാംഗവും സംസ്ഥാന മന്ത്രിയുമായിരുന്ന ഡോ. എ സുബ്ബറാവുവെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍പറഞ്ഞു.യുവകലാസാഹിതിയുടെ ഡോ. എ സുബ്ബറാവു സ്മാരക സാംസ്‌കാരിക അവാര്‍ഡ് സമ്മാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ജനനവും ബാല്യകാലവും പഠനവും പ്രവര്‍ത്തന മേഖലയുമാക്കിയ അദ്ദേഹം ഇന്ത്യയുടെ ആത്മാവ് കണ്ടും അനുഭവിച്ചും അറിഞ്ഞ അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു. വ്യക്തികളുടെ ഏത് ചിന്തയും അധ്വാനവും അഭിപ്രായ പ്രകടനവും മുഴുവന്‍ ജനങ്ങളുടെയും നാടിന്റെയും പുരോഗതിക്കു …

മറന്നുപോയ ബാല്യങ്ങള്‍ ഓര്‍ത്തെടുത്തു മൈത്രി പൈക്കയുടെ സ്‌നേഹസ്പര്‍ശം

കാസര്‍കോട് : പൈക്ക മൈത്രി സാംസ്‌കാരിക വേദി അന്താരാഷ്ട്ര വയോജന ദിനത്തിന്റെയും ഗാന്ധിജയന്തിയുടെയും ഭാഗമായി സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം വയോജന സംഗമം ശ്രദ്ധേയമായി. പരിപാടിയില്‍ പ്രദേശത്തെ നൂറോളം മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്തു.പഴയകാല ഓര്‍മ്മകളും ജീവിതാനുഭവങ്ങളും പങ്കുവച്ച അവര്‍ സൗഹൃദവും സ്‌നേഹവും പങ്കു വച്ചു. മറന്നുപോയ ബാല്യകാല ഓര്‍മ്മകളും നാട്ടുവിശേഷങ്ങളും ജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ചത് പരിപാടിക്ക് നിര്‍മല ഭാവം പകര്‍ന്നു.പ്രായത്തിന്റെ പരിമിതികള്‍ മറന്ന് മുതിര്‍ന്നവര്‍ പാട്ടുപാടി, നൃത്തം ചെയ്തു. രണ്ട് മണിക്കൂറോളം ആടിയും ആഘോഷിച്ചും സന്തോഷത്തോടെ അവര്‍ ചെലവഴിച്ചു. പരസ്പരം …

ഗ്യാനേഷ് കുമാർ രാജി വയ്ക്കണം : മുസ്‌ലിം യൂത്ത് ലീഗ് പ്രകടനം നടത്തി

കാസർകോട് : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പ്പെട്ടു യുത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഈ ആവശ്യമുന്നയിച്ചു ഡൽഹിയിൽ സമരം ചെയ്ത മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ നേതാക്കൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസ് നടപടിയിൽ പ്രകടനം പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എസ്.ഐ.ആർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ ഗൗരവമായി പരിഗണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും …

കോൺഗ്രസ് ആക്രമണം ഭരണ പരാജയം മറിച്ചു വെക്കാൻ : രവീന്ദ്രൻ

കുമ്പള : ആദരണീയരായ ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നു ബിജെപി നേതാവ് വി രവീന്ദ്രൻ പറഞ്ഞു. ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ബിജെപി സംസ്ഥാന കാര്യാലയത്തിനും നേരെ നടന്ന ആക്രമണത്തിനെതിരെ ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെയും, പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പലയിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഭരണ uപരാജയം മറച്ചു വെക്കാനും ദേശീയ തലത്തിൽ കോൺഗ്രസ് നേരിടുന്ന തിരിച്ചടിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുമാണ് യൂത്ത് …

മുളിയാർ ഗ്രാമ പഞ്ചായത്തിൽ ഏഴ് കേന്ദ്രങ്ങളിൽ ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഗ്രാമസഭ നടത്തി

ബോവിക്കാനം: മുളിയാർ ഗ്രാമപഞ്ചായത്തിലെ 7 കേന്ദ്രങ്ങളിലായി 18വാർഡുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ഗ്രാമസഭ സംഘടിപ്പിച്ചു. ബോവിക്കാനത്തു നടന്ന ഏഴ് വാർഡുകളുടെ സംയുക്ത സ്പെഷ്യൽ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനീസ മൻസൂർ അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ, ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് അംഗങ്ങളായ രമേശൻ മുതലപ്പാറ, അനന്യ എം., ഉല്ലാസ് വെള്ളാല, രേണുക ടി ആസൂത്രണ സമിതി അംഗം ബി.അഷ്റഫ് പ്രസംഗിച്ചു.ലഹരി ഉപയോഗം സമൂഹത്തിലും യുവജനങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു എക്സൈസ് …

ഗാന്ധിജിയുടെ ആശയങ്ങള്‍ കാലാതീതം: കെ.നീലകണ്ഠന്‍ എം.എല്‍.എ

കാസർകോട്: അഹിംസജീവിതചര്യയാക്കിയ,ജീവിതമൂല്യങ്ങള്‍ നമ്മെ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ കാലത്തിന് അതീതമാണെന്നും ലോകത്ത് യുദ്ധവും ആക്രമങ്ങളും വര്‍ധിക്കുമ്പോള്‍ ഗാന്ധിജിയുടെ അഹിംസ സന്ദേശങ്ങള്‍ക്ക് ലോകം കാതോര്‍ക്കുകയാണെന്നും കെ. നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസും സംയുക്തമായി പരവനടുക്കം പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് കാസര്‍കോട് റോട്ടറി ക്ലബ്ബുമായി ചേര്‍ന്ന് നടത്തുന്ന മാനസ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള …

ആഡംബര കാര്‍ സമ്മാനം; എനര്‍ജി ഡ്രിങ്ക് ചലഞ്ചില്‍ പങ്കെടുത്ത 13കാരന് ദാരുണാന്ത്യം

ബാഗ്ദാദ്: ആഡംബരകാര്‍ സമ്മാനമായി കിട്ടുന്ന എനര്‍ജി ഡ്രിങ്ക് ചാലഞ്ചില്‍ പങ്കെടുത്ത പതിമൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ദുല്‍ഫിക്കര്‍ എന്ന ഇറാഖി ബാലനാണ് മരിച്ചത്. മത്സരത്തില്‍ പങ്കെടുത്ത ദുല്‍ഫിക്കര്‍ ഒന്നിനു പിറകെ ആറു ക്യാന്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും എനർജി ഡ്രിങ്ക് കുടിച്ചതിനെ തുടര്‍ന്ന് കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

യോഗാധ്യാപകന്‍ കുളത്തില്‍ വീണു മരിച്ച നിലയില്‍

പുത്തൂര്‍: തോട്ടത്തിലേക്ക് അടയ്ക്ക പെറുക്കാന്‍ പോയ യോഗാധ്യാപകനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബന്നൂര്‍, നെക്കിലയയിലെ സത്യനാരായണ പ്രസാദ് (69) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) രാവിലെ തോട്ടത്തിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഭാര്യ നല്‍കിയ പരാതിയില്‍ പുത്തൂര്‍ ടൗണ്‍പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കുളത്തില്‍ കാണപ്പെട്ടത്. കാല്‍ വഴുതി വീണതാണെന്നു സംശയിക്കുന്നു. യോഗാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദമുള്ള സത്യനാരായണ പ്രസാദ് ആയിരക്കണക്കിന് പേരെ യോഗ അഭ്യസിപ്പിച്ചിട്ടുണ്ട്.

റാഗിംഗിന് ‘നോ’ പറഞ്ഞ് വിദ്യാർത്ഥികൾ ;ദേശീയ വേദി ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി

കുമ്പള : റാഗിംഗിനെതിരെ വിദ്യാർത്ഥികളിൽ ജാഗ്രതയും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ മൊഗ്രാൽ ദേശീയവേദി നടത്തുന്ന  ജില്ലാതല റാഗിംഗ് വിരുദ്ധ കാമ്പയിന്റെ   രണ്ടാംഘട്ട ബോധവൽക്കരണ ക്ലാസ് ജി.എച്ച്.എസ്.എസ് കുമ്പളയിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ചു.റാഗിംഗിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും നിയമപരമായ ഭവിഷ്യത്തുകളും നിയമനടപടികളും  കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു .റാഗിംഗ് ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ, അധികൃതരെ വിവരം …

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സേവികാ സംഘം 22-ാമത് സമ്മേളനത്തിന് തുടക്കമായി

പി പി ചെറിയാൻ ഫിലഡൽഫിയ: പുതിയ നിയമത്തിന്റെ കാതൽ സ്ത്രീകളുടെ മിഷണറി ചൈതന്യത്തിൽ അധിഷ്ഠിതമാണെന്നും, ചരിത്രത്തിലെ ആദ്യ മിഷണറി ഒരു വനിതയായിരുന്നുവെന്നും ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. എബ്രഹാം മാർ പൗലോസ് പറഞ്ഞു . മാർത്തോമ്മാ സുറിയാനി സേവികാ സംഘത്തിന്റെ ഒക്ടോബര് 1 മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന 22-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് പുലർച്ചെ സാക്ഷ്യം വഹിക്കാനും ശവകുടീരക്കരയിൽ ധൈര്യത്തോടെ കാത്തുനിൽക്കാനും ഒരു സ്ത്രീ മാത്രമാണ് തയ്യാറായത്. ശിഷ്യന്മാർ പോലും …

കുട്ടിക്കുവേണ്ടിയുള്ള അവകാശത്തർക്കം :ഹ്യൂസ്റ്റണിൽ നാല് വയസ്സുകാരിയായ മകളെ വെടിവെച്ചുകൊന്ന ശേഷം അമ്മയും ജീവനൊടുക്കി

പി പി ചെറിയാൻ ഹൂസ്റ്റൺ :ഹ്യൂസ്റ്റണിൽ നാല് വയസ്സുകാരിയായ മകളെ വെടിവെച്ചുകൊന്ന ശേഷം അമ്മയും ജീവനൊടുക്കി.  ഹ്യൂസ്റ്റണിലെ മെമ്മോറിയൽ ഏരിയയിലെ ഒരു വീട്ടിലാണ് ദാരുണ സംഭവം നടന്നത്. നാല് വയസ്സുള്ള വിവിയൻ സവെല്ല എന്ന കുട്ടിയെ അമ്മ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയും,ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.  കുട്ടിയുടെ സംരക്ഷണ ചുമതലക്കുവേണ്ടി മാതാപിതാക്കൾ തമ്മിൽ കേസ് നിലവിലുണ്ടായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ്, കുട്ടിയുടെ വിദ്യാഭ്യാസവും ആരോഗ്യകാര്യങ്ങളും തീരുമാനിക്കാനുള്ള താൽക്കാലിക പ്രത്യേക അവകാശം കോടതി …

വധശിക്ഷ നടപ്പാക്കാൻ രണ്ടു ഡോസ് വിഷം കുത്തിവയ്ക്കപ്പെട്ട 50 കാരി കൂർക്കം വലിച്ചു ഉറക്കത്തിൽ ;പരിഭ്രാന്തരായി അധികൃതർ ;സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പി പി ചെറിയാൻ ടെന്നസി (യു .എസ്) : ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് തടവുകാരിയായ ക്രിസ്റ്റ പൈക്കിനെ (50) അതീവ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നിന് പുറകെ ഒന്നായി രണ്ട് ഡോസ് വിഷം കുത്തിവച്ചിട്ടും അവർ കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു. മരണം സംഭവിക്കാതിരുന്നതിനെത്തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ, പൈക്കിന്റെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചുകൊണ്ടു ഉത്തരവിട്ടു. ക്രിസ്റ്റ പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നു അഭിഭാഷകർ അറിയിച്ചു.നടപടികൾ അവലോകനം ചെയ്യുന്നു. ജീവൻ രക്ഷാ …

ഇറാനെതിരെ ആക്രമണം ശക്തമാക്കാന്‍ അമേരിക്ക; മൂന്നാമത്തെ വിമാനവാഹിനി കപ്പലും പശ്ചിമേഷ്യയിലേക്ക്, ആശങ്കയേറുന്നു

വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി മൂന്നാമത്തെ വിമാനവാഹിനി കപ്പല്‍ അടങ്ങുന്ന നാവികസേനാ സംഘത്തെ അമേരിക്ക, പശ്ചിമേഷ്യയിലേക്ക് അയച്ചു. യുഎസ് തിയഡോര്‍ റൂസ് വെല്‍റ്റിന്റെ വിമാനവാഹിനി കപ്പല്‍ ഉള്‍പ്പെടുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പും യുഎസ്എസ് മകിൻ ഐലന്റ് ഉള്‍പ്പെടുന്ന ആംഫിബിയസ് റെഡിനസ് ഗ്രൂപ്പുമാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 7000ല്‍ അധികം നാവികരും 2000 മറൈന്‍ സൈനികരും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയുടെ പുതിയ നീക്കത്തോടെ പശ്ചിമേഷ്യയിലെങ്ങും ആശങ്കയേറുകയാണ്‌.

പനയാല്‍ നെല്ലിയടുക്കത്തെ ഡി.നാരായണ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, നെല്ലിയടുക്കത്തെ പാറെമനെ ഡി. നാരായണ (86) അന്തരിച്ചു. ഭാര്യ: കുസുമാവതി. മക്കള്‍: കമലാക്ഷ പാറമനെ, സതീഷ് കുമാര്‍ (മംഗ്‌ളൂരു), ലക്ഷ്മികാന്ത (ഗള്‍ഫ്), ജയലക്ഷ്മി (മൈലാട്ടി), ആശാലത (ദേളി), പരേതയായ സ്മിത. മരുമക്കള്‍: ദീക്ഷിത (ബണ്ട്വാള്‍), സദാനന്ദ (മൈലാട്ടി), ദേവിപ്രസാദ് (ദേളി). സഹോദരങ്ങള്‍: ലളിത (മംഗ്‌ളൂരു), ഗുറുവയ്യ (മംഗ്‌ളൂരു), പരേതരായ പത്മാവതി (മംഗളൂരു), മഞ്ജുനാഥ പാറമനെ .

17കാരിയെ കെട്ടിപ്പിടിച്ചു; 60കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു

കാസര്‍കോട്: അയല്‍ക്കാരിയായ 17കാരിയെ കെട്ടിപ്പിടിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ 60 വയസ്സുകാരനായ മാഹിന്‍ എന്നയാള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി