ക്ഷേത്രദര്‍ശനത്തിനു എത്തിയ സ്ത്രീയുടെ 6 ലക്ഷം രൂപ വിലവരുന്ന കരിമണി മാല കവര്‍ന്നു; നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഭക്ഷണം കഴിക്കുന്നതിനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു സ്ത്രീയുടെ കഴുത്തില്‍ നിന്ന് 6 ലക്ഷം രൂപ വില വരുന്ന കരിമണിമാല കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സോമാവാര്‍പേട്ടയിലെ ഭാഗ്യ (39), തമിഴ്‌നാട് ,കാട്ടുമടുഗ് സ്വദേശിനി ഗായത്രി എന്ന അശ്വിനി (25), കാമാച്ചി (50) കൃഷ്ണഗിരിയിലെ ആദമ്മാള്‍ (50), കുടക്, കുശാല്‍നഗറിലെ എസ്. നാഗരാജ് (48) എന്നിവരെയാണ് കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് കാറും ഏഴ് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
കോട്ടേശ്വര, കോടിലിംഗേശ്വര ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഗീതയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. നവംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിന് പുറത്ത് പന്തലില്‍ ഭക്ഷണം കഴിക്കാനായി ക്യൂ നില്‍ക്കുന്നതിനിടയിലാണ് മാല മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സോമാവാര്‍പേട്ടയിലെ ഭാഗ്യയെ പിടികൂടുകയായിരുന്നു.ഭാഗ്യയിൽ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page