കാസര്‍കോട്: പാലക്കാട് സ്വരലയ ആഥിത്യമരുളുന്ന ദാസേട്ടന് @ 86 മെഗാ ഷോയില്‍ പാട്ടുപാടാന്‍ കാസര്‍കോട് ജില്ലയിലെ മലയോരത്തെ ഗായകനും അവസരം. വിനോദ് കുമാര്‍ കോളംകുളത്തിനാണ് ഈ അപൂര്‍വ്വ അവസരം കൈവന്നത്. 14 ജില്ലകളില്‍ നിന്നും ഓണ്‍ലൈന്‍ ഓഡിഷന് വഴിയാണ് ഗായകരെ കണ്ടെത്തിയത്. ഇതു വഴിയാണ് വിനോദ് കുമാറിനു പാട്ടുപാടാനുള്ള അവസരം ലഭിച്ചത്. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്ത്തകന് കൂടിയാണ് ഇദ്ദേഹം. ജീവകാരുണ്യ സംഗീത പരിപാടികള്‍ നടത്തി നിരാലംബരായ കിടപ്പുരോഗികളെ ഒരു പതിറ്റാണ്ട് കാലമായി സഹായിച്ചു വരുന്ന ഗായകനാണ് വിനോദ് കുമാര്‍. 29ന് പാലക്കാട് നടക്കുന്ന പരിപാടിയില്‍ പാടാന്‍ വിനോദിന് അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോളംകുളത്തെ നാട്ടുകാര്‍.







