കുമ്പള : കുമ്പള ഗ്രാമപഞ്ചായത്ത് നടത്തിയ ഈ വർഷത്തെ കേരളോത്സവത്തിലെ സ്പോർട്സ്-കായിക മത്സരയിനങ്ങളിലൊന്നായ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ടു ണ്ടായ വിവാദങ്ങൾക്കു വിശദീകരണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽഖാദർ ഹാജി രംഗത്ത് വന്നു.
ഈ മാസം ഒന്നാം തിയതി ബംബ്രണ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരം വീക്ഷിക്കാൻ എത്തിയപ്പോൾ ഒരു ടീമിൽ ഉൾപ്പെട്ട താരവുമായി ബന്ധപ്പെട്ടു തർക്കങ്ങൾ ഉടലെടുത്തിരുന്നു. പഞ്ചായത്ത് പരിധിക്കാരനല്ലാത്ത ഒരാൾ ടീമിൽ കളിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ആരോപണ വിധേയന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രേഖ കാണിക്കണമെന്ന് എതിർ ഭാഗത്തുള്ള ടീം ആവശ്യപ്പെട്ടപ്പോ ഴായിരുന്നു തർക്കങ്ങൾക്ക് തുടക്കമിട്ടത്.
ഏറെ വൈകിയിട്ടും പ്രസ്തുത കളിക്കാരൻ കുമ്പള പഞ്ചായത്തിൽപ്പെട്ടയാളാണെന്നു തെളിയിക്കാനുള്ള രേഖ ഹാജരാക്കാൻ സാധിച്ചില്ല.
തർക്കം നീണ്ട് സമയം 5.50 കഴിഞ്ഞപ്പോൾ
വിവാദമായ താരത്തെ മാറ്റി നിറുത്തി കൊണ്ട് കളിക്കാൻ ബംബ്രാണ ടീം തയ്യാറായി.
പക്ഷെ അവരെ സെമിയിൽ നേരിടേണ്ടിയിരുന്ന പേരാലെ ടീം 2 ഓവർ മാത്രമുള്ള മത്സരത്തിന് തയാറായില്ല.
അതോടെ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ താൻ ഇടപെടുകയായിരുന്നുവെന്ന് വി പി അബ്ദുൽ ഖാദർ പറയുന്നു.കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാമെന്നും, രേഖ ഹാജരാക്കാൻ കഴിയാത്ത താരത്തിന് ഐഡന്റിറ്റി തെളിയിക്കാൻ പിറ്റേ ദിവസം വൈകുന്നേരം 5 മണി വരെ സമയും നൽകുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ടും, പ്രോഗ്രാമിന്റെ കൺവീനറായ ഓവർസിയറും
മേൽപറഞ്ഞ താരമായ ദീക്ഷിത്തിനോട് സംസാരിച്ചപ്പോൾ താൻ കർണാടക സ്വദേശിയാണ്,
ഇപ്പോൾ ഇവിടെയാണ് താമസമെന്നും നാളെ രേഖ ഹാജരാക്കാ മെന്നും അദ്ദേഹം സമ്മതിക്കുകയും ചെയ്തു.ഇതേ തുടർന്ന്
രണ്ടാം തിയതി പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും കുമ്പളയിലെ താമസക്കാരനാണെന്ന രേഖ കളിക്കാരനു ഹാജരാക്കാൻകഴിഞ്ഞില്ല. പിന്നീട് നാല് ദിവസം കഴിഞ്ഞു ആറാം തീയതിയാണ് രേഖഹാജരാക്കിയത്. അത് കാലതാമസത്തിനിടയാക്കിയതുകൊണ്ട് പരിഗണിക്കാൻ സാധിച്ചതുമില്ല. മാത്രവുമല്ല ഹാജരാക്കിയ രേഖ ശരിയല്ലെന്നു ബോധ്യമായതിനാൽ തുടർനടപടികളിലേക്ക് കടക്കുകയായി രുന്നു.
നിയമപരമായി ഗ്രൗണ്ടിൽ തന്നെ തീരുമാനമെടുക്കേണ്ടിയിരുന്ന ഈ കാര്യം എല്ലാവരെയും ഉൾക്കൊണ്ട് സ്പോർട്സ്മാൻ സ്പിരിറ്റിൽ തീർക്കാമെന്ന പ്രതീക്ഷയിലാണ് നിയമ തടസ്സമുണ്ടായിട്ടും സമയം എല്ലാവർക്കും നീട്ടി നൽകിയത്.
പ്രസ്തുത ടീമിനെ ഈ ടൂർണമെന്റില് നിന്നും വിലക്കണമെന്ന ആവശ്യമായി ചിലർ വന്നപ്പോൾ പോലും പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ സമവായത്തിന് ശ്രമിച്ചു.
അതിന് ശേഷം പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ചു.
ഈ വിഷയം ഇനി തീർക്കേണ്ടത് പൂർണമായും നിയമപരമായിട്ടാണെന്ന് നിയമോപദേശം ലഭിച്ചതോടെ ആ വഴിക്ക് നീങ്ങുകയായിരുന്നു വെന്ന് പഞ്ചായത്ത് പ്രസിഡണ്ട് നൽകിയ വിശദീകരണത്തിൽ പറയുന്നു.
കേരളോത്സവവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലും, തർക്കങ്ങളിലും നിയമം എന്തു പറയുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി കാണിച്ചു തരുകയും,
ഏതെങ്കിലും ടീം നിയമം ലംഘിച്ച് കളിക്കളത്തിൽ ഇറങ്ങിയാൽ അവരെ പുറത്താക്കാനുള്ള നടപടി എടുക്കാമെന്നും അറിയിച്ചതോടെ
ഈ വിഷയം അവസാനിപ്പിക്കേണ്ടതുള്ളതിനാലും തുടർ നടപടിയിലേക്ക് കടന്നു.
അതോടെ സെമിയിൽ ഒരു ടീം മാത്രമായപ്പോൾ അവരെ നേരിട്ട് ഫൈനലിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ
ഫൈനലിൽ എത്തിയ ടീം ദിവസങ്ങൾ ഒരുപാട് നീണ്ടു പോയത് കൊണ്ട് കളിക്കാനുള്ള അസൗകര്യം രേഖമൂലം അറിയിച്ചു.
ഫൈനലിലെത്തിയിട്ടുള്ള ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ലെന്ന് രേഖമൂലം അറിയിക്കുകയും ചെയ്തു.
ഫൈനലിൽ അവശേഷിച്ച ടീമിനെ ഈ വർഷത്തെ കുമ്പള പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തിലെ
വിജയികളായി പ്രഖ്യാപിക്കേണ്ടി വന്നു.
തീരുമാനം ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ചിലയിടങ്ങളിൽ നിന്ന് വാർത്തകൾ പ്രചരിപ്പിച്ചതിനാലാണ് സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കാൻ ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വന്നതെന്ന് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജി പറഞ്ഞു.







