കാസര്‍കോട്: ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉപ്പള, കൊണ്ടവൂറിലെ മാധവ് തുളസിയുടെ ഭാര്യ ചന്ദ്രിക (52)യാണ് ഇന്നലെ (വ്യാഴം) രാത്രി ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഉപ്പള ശ്രീ ഭഗവതി ക്ഷേത്രം കൊണ്ടവൂര്‍ ശാഖാ മഹിളാ സംഘം മുന്‍ പ്രസിഡണ്ടായിരുന്നു. മക്കള്‍: സുഷ്മിത, സുമിത, സുശാന്ത്. മരുമക്കള്‍: ശ്രീനിവാസ, അശ്വിന്. സഹോദരങ്ങള്‍: പുഷ്പാവതി, ഹേമാവതി, മാലതി, വിജയ.







